Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 8:02 AM GMT Updated On
date_range 2017-07-20T13:32:59+05:30മെട്രോയിലെ താരങ്ങൾ ഇനി െവള്ളിത്തിരയിലും
text_fieldsകോഴിക്കോട്: കൊച്ചി മെട്രോയിൽ ജോലിചെയ്യുന്ന ട്രാൻസ്ജെൻഡർ ജീവനക്കാരായ ഫൈസലിനും രാഗ രഞ്ജിനിക്കും പുതിയൊരു വേഷം. നവാഗതനായ അരുൺ എൻ. ശിവൻ സംവിധാനം ചെയ്യുന്ന 'മമ്മാലി എന്ന ഇന്ത്യക്കാരൻ' എന്ന സിനിമയിലാണ് ഇവർ ഇവരായിത്തന്നെ അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം കോഴിക്കോട് കസബ സ്റ്റേഷൻ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നു. ചാവക്കാട് സ്വദേശിയായ ഫൈസലും പരപ്പനങ്ങാടിയിലെ രാഗ രഞ്ജിനിയും കൊച്ചി മെട്രോയിൽ ജോലി കിട്ടിയ 21 ട്രാൻസ്ജെൻഡറുകളിൽപെട്ടവരാണ്. ലോകത്താദ്യമായി മെട്രോയിൽ ജോലി നേടുന്ന ട്രാൻസ്ജെൻഡേഴ്സ് എന്നപേരിൽ ഇവർ വാർത്തകളിൽ നിറഞ്ഞിരുന്നു. സ്വന്തം വ്യക്തിത്വം വെളിപ്പെടുത്തി ജീവിക്കാൻ കഴിയുന്നതിെൻറ ആത്മവിശ്വാസത്തിലാണ് ഇരുവരും. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ട്രാൻസ്ജെൻഡറുകളുടെ ജീവിതത്തെ യാഥാർഥ്യത്തോടെ അവതരിപ്പിക്കുകയാണ് 'മമ്മാലി എന്ന ഇന്ത്യക്കാരൻ'. ചെയ്യാത്തൊരു തെറ്റിന് പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴക്കപ്പെടുന്ന ഇവർ പിന്നീട് നിരപരാധികളെന്നു തെളിയിച്ച് പുറത്തേക്കുവരുന്നു. ദലിത്–മുസ്ലിം ന്യൂനപക്ഷങ്ങൾ, ലിംഗ–ലൈംഗിക ന്യൂനപക്ഷങ്ങൾ തുടങ്ങിയവരുടെ പാർശ്വവത്കരിക്കപ്പെട്ട ജീവിതമാണ് സിനിമയിലൂടെ പറയുന്നത്. റഫീഖ് മംഗലശ്ശേരിയുടേതാണ് തിരക്കഥ. കാർത്തിക് മീഡിയയുടെ ബാനറിൽ കാർത്തിക് കെ. നഗരവും വി.പി. മൻസിയയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രകാശ് ബാരെ, സന്തോഷ് കീഴാറ്റൂർ, വിജയൻ വി. നായർ തുടങ്ങി നൂറോളം പേരും സിനിമയിലുണ്ട്. സെപ്റ്റംബറോടെ തിയറ്ററുകളിലെത്തും.
Next Story