Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉന്നത വിജയികളെ...

ഉന്നത വിജയികളെ ആദരിച്ചു

text_fields
bookmark_border
pattikkad 1 mc ശാന്തപുരം: മഹല്ലിലെ മുള്ള്യാകുർശ്ശി വാർഡ്‌ കമ്മിറ്റി 2016-'17 അധ്യയനവർഷത്തിൽ പ്ലസ് ടു, എസ്.എസ്.എൽ.സി, മജ്ലിസ് പൊതുപരീക്ഷകളിൽ വിജയം നേടിയ വാർഡ്‌ പരിധിയിലുള്ള മുഴുവൻ ജേതാക്കളെയും അനുമോദിച്ചു. ചടങ്ങ് മലപ്പുറം ഡി.ഡി.ഇ സൈഫുല്ല ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയവരെ അദ്ദേഹം ആദരിച്ചു. മേലാറ്റൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ സുലൈഖ ടീച്ചർ അതിഥിയായിരുന്നു. വാർഡ്‌ കമ്മിറ്റി പ്രസിഡൻറ് എം.ടി. അബൂബക്കർ മൗലവി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുനീറ ഉമ്മർ, കൊമ്പൻ ഉസ്മാൻ, ശാന്തപുരം മഹല്ല് അസി. ഖാദി എം.ടി. മൊയ്‌തീൻ മൗലവി, മഹല്ല് വിദ്യാഭ്യാസ സെൽ ചെയർമാൻ കെ.പി. യൂസഫ് മാസ്റ്റർ, വിദ്യാഭ്യാസ പ്രവർത്തകൻ കെ.എം. ഫിറോസ് ഖാൻ, പ്രവാസി പ്രതിനിധി എം.ടി. ആദം മാസ്റ്റർ, മുള്ള്യാകുർശ്ശി പ്രാദേശിക ജമാഅത്ത് അമീർ എം.ടി. കുഞ്ഞലവി എന്നിവർ സംസാരിച്ചു. കെ. മുഹമ്മദ്‌ മുസ്തഫ സ്വാഗതവും കെ.വി. ഷൗക്കത്തലി മാസ്റ്റർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story