Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:29 AM GMT Updated On
date_range 2017-07-19T13:59:11+05:30ഗതാഗതക്കുരുക്ക്: ജനകീയ സമിതി രൂപവത്കരിച്ചു
text_fieldsഒറ്റപ്പാലം: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിറ്റിസൺ ഫോറം നടത്തുന്ന സമരപരിപാടികളുടെ ഭാഗമായി ജനകീയ സമിതി രൂപവത്കരിച്ചു. നിരാഹാര സമരം ഉൾെപ്പടെയുള്ള പ്രക്ഷോഭങ്ങളും നിയമപോരാട്ടവും ഒപ്പുശേഖരണവും ഓഫിസ് ഉപരോധങ്ങളും സംഘടിപ്പിക്കാനാണ് തീരുമാനം. ഫോറം പ്രസിഡൻറ് അഡ്വ. ആർ.പി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ഭാസ്കരൻ പാലത്തോൾ അധ്യക്ഷത വഹിച്ചു. എ. പ്രബിൻ, ഡോ. രഘുനാഥ് പാറക്കൽ, ഡോ. എടത്തൊടി രാമൻകുട്ടി, ടി.കെ. മുജീബു റഹ്മാൻ, എസ്. സോമൻപിള്ള, കെ. കുമാരൻ, വി.പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അഡ്വ. ആർ.പി. ശ്രീനിവാസൻ (പ്രസി), ഭാസ്കരൻ പാലത്തോൾ, എ. പ്രബിൻ, എ.ആർ. രാഗേഷ് (വൈസ് പ്രസി), പി.കെ. അനുമോൻ (ജന. കൺ.), പി. മുഹമ്മദ് നിസാർ, ടി.കെ മുജീബുറഹ്മാൻ (ജോ. കൺ.), വി.പി. രാധാകൃഷ്ണൻ (ട്രഷ).
Next Story