Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡെങ്കിപ്പനി പ്രതിരോധ...

ഡെങ്കിപ്പനി പ്രതിരോധ ബോധവത്കരണ ക്ലാസ്

text_fields
bookmark_border
ചിറ്റൂർ: ബ്ലോക്ക് പഞ്ചായത്തും അഹല്യ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും ചേര്‍ന്ന് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാധുരി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. ഹരിദാസ് അധ്യക്ഷത വഹിച്ചു. ഡോ. ഷഫാന ബോധവത്കരണ ക്ലാസിന് നേതൃത്വം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് അംഗം മണികുമാര്‍, എ.ഡി.എസ്, സി.സി.എസ് ചെയര്‍പേഴ്‌സൻമാര്‍, എം.പി.കെ.ബി.വൈ ഏജൻറുമാര്‍ എന്നിവര്‍ സംബന്ധിച്ചു. മത്സര പരീക്ഷ പരിശീലനം പാലക്കാട്: ജില്ലയിലെ അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും കിലയുടെ നേതൃത്വത്തില്‍ പാലക്കാട് വൈ.എം.സി.എ ഹാളില്‍ സൗജന്യ മത്സര പരീക്ഷ പരിശീലനം നടത്തും. ജൂലൈ 25 മുതല്‍ 29 വരെയാണ് പരിശീലനം. സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷ ബോര്‍ഡില്‍ അംഗങ്ങളായവര്‍ ജൂലൈ 21നകം ഫയര്‍‌ സ്റ്റേഷന്‍ റോഡിലുള്ള ജില്ല എക്‌സിക്യൂട്ടീവ് ഓഫിസറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0491 2505358. കഞ്ചാവുമായി ഒരാൾ പിടിയിൽ പാലക്കാട്: 200 ഗ്രാം കഞ്ചാവുമായി ഒരാളെ പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ, അരൂർ സ്വദേശി അനൂജിനെയാണ് (23) തിങ്കളാഴ്ച രാത്രി പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് ജൂനിയർ എസ്.ഐ പ്രദീപ് കുമാറി​െൻറ നേതൃത്വത്തിൽ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിൽനിന്ന് വിൽപനക്കായാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story