Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightട്രാഫിക് ബോധവൽക്കരണം

ട്രാഫിക് ബോധവൽക്കരണം

text_fields
bookmark_border
അലനല്ലൂർ: വടശ്ശേരിപ്പുറം ഗവ. സ്കൂളിൽ സംഘടിപ്പിച്ച ട്രാഫിക് നിയമ ബോധവൽക്കരണം നാട്ടുകൽ എസ്.ഐ വി.എസ്. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പൊലീസ് ഓഫിസർമാരായ എ. ഫസലുറഹ്മാൻ, സെയ്ദ് മുഹമ്മദ്, സനിത് എന്നിവർ ക്ലാസെടുത്തു. 'ദുഷ്പ്രവണതകളെ തുറന്ന് കാണിക്കുന്ന രാഹുൽ' എന്ന ഷോട്ട് ഫിലിം അവതരിപ്പിച്ചു. പ്രധാനാധ്യാപിക ജോളി ജോസഫ്, ഡ്രിൽ ഇൻസ്ട്രക്ടർ കെ.കെ. അമ്പിളി , ബിന്ദു എസ്. വയലിൽ, എം. അഷറഫ്, കെ. ആരിഫ് എന്നിവർ സംസാരിച്ചു. ---------------------------------------------------------- എം.ഇ.എസ് വിമൺസ് കോളജ് ഉദ്ഘാടനം അലനല്ലൂർ: എടത്തനാട്ടുകരയിൽ പുതുതായി ആരംഭിച്ച എം.ഇ.എസ് വിമൺസ് കോളജ് ഉദ്ഘാടനം എം.ഇ.എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ. അബൂബക്കർ നിർവഹിച്ചു. ജമാൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ടി.പി. ആദം, സി.പി. ഷിഹാബ്, കാപ്പിൽ ഷൗക്കത്ത് എന്നിവർ സംസാരിച്ചു. എടത്തനാട്ടുകര എം.ഇ.എസ് വിമൺസ് കോളജ് ഉദ്ഘാടനം എം.ഇ.എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ. അബൂബക്കർ നിർവഹിക്കുന്നു ---------------------------------------------------------- കാവാലം അനുസ്മരണം അലനല്ലൂർ: 'കാഴ്ച' സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കാവാലം അനുസ്മരണം നടത്തി. എ. മധു ഉദ്ഘാടനം ചെയ്തു. വി.എം. പ്രിയ അധ്യക്ഷത വഹിച്ചു. പി.കെ. സുരേഷ് ബാബു അനുസ്മരണ പ്രഭാഷണം നടത്തി. മുഹമ്മദാലി മണ്ണാർക്കാട്, ഇല്യാസ്, സദാശിവൻ, ഇസ്ഹാക്ക്, ബിപിൻ, ഫിൽവ, എ. ബഷീർ, സുരേന്ദ്രൻ, കേശവൻ, ടി.എം. ജയദേവൻ, പി. സുകുമാരൻ, എം. ശ്രീനാഥ്, സി. ശ്രീരഞ്ജിനി എന്നിവർ നേതൃത്വം നൽകി. കാഴ്ച മെഹ്ഫിൽ അരങ്ങേറി . --------------------------------------------------------- ഫുട്ബാൾ അക്കാദമി സെലക്ഷൻ എടത്തനാട്ടുകര: ചലഞ്ചേഴ്സ് ഫുട്ബാൾ അക്കാദമിയിലേക്കുള്ള സെലക്ഷൻ 23ന് രാവിലെ എട്ടിന് എടത്തനാട്ടുകര ഗവ. ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 14 മുതൽ 17 വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ അക്കാദമി ഓഫിസുമായി ബന്ധപ്പെടണം.
Show Full Article
TAGS:LOCAL NEWS 
Next Story