Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:28 AM GMT Updated On
date_range 19 July 2017 8:28 AM GMTതകർന്ന റോഡിൽ ദുരിതയാത്ര
text_fieldsbookmark_border
പട്ടാമ്പി-പാലക്കാട് റോഡിൽ ഗതാഗത സ്തംഭനം പതിവ് പട്ടാമ്പി-: പാലക്കാട് റോഡിൽ മേലെ പട്ടാമ്പി മുതൽ കൽപ്പക സ്ട്രീറ്റ് വരെ വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ കുടുങ്ങുന്നത് പതിവ്. പട്ടാമ്പി കൃഷി വിഞ്ജാന കേന്ദ്രത്തിന് മുൻവശമുള്ള സംസ്ഥാന പാതയിൽ കുണ്ടും കുഴികളും നിറഞ്ഞ് റോഡ് തകർന്ന നിലയിലാണ്. ഇവിടെ വാഹനങ്ങൾക്ക് കടന്നു പോകാനുള്ള പ്രയാസമാണ് ഗതാഗതക്കുരുക്കുണ്ടാക്കുന്നത്. കുരുക്ക് ഒഴിവാക്കി വെട്ടിച്ച് പോവുന്ന ഇരുചക്രവാഹനങ്ങൾ വൻ അപകടഭീഷണിയാണ് ഒരുക്കുന്നത്. അപകടം പലതവണയുണ്ടായിട്ടും അധികാരികൾ നടപടിയെടുക്കുന്നില്ലെന്ന പരാതിയുമുണ്ട്. പട്ടാമ്പി-പാലക്കാട് സംസ്ഥാനപാതയിൽ നൂറുകണക്കിന് യാത്ര, -ചരക്ക് വാഹനങ്ങളാണ് കടന്നു പോകുന്നത്. റോഡിെൻറ ശോച്യാവസ്ഥ പരിഹരിച്ചില്ലെങ്കിൽ വൻ അപകടങ്ങൾക്കിടയാവുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. പടം: പട്ടാമ്പി-പാലക്കാട് പാതയിൽ തകർന്ന റോഡിലെ ദുരിതയാത്ര
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story