Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:24 AM GMT Updated On
date_range 2017-07-19T13:54:30+05:30അഫ്ദലുൽ ഉലമ പ്രിലിമിനറി ഒന്നാംവർഷ ചോദ്യേപപ്പറിൽ വ്യാപക തെറ്റ്
text_fieldsമാർക്ക് ലിസ്റ്റ് ലഭിക്കാത്തതിനാൽ ബിരുദാവസരം നഷ്ടമായി മഞ്ചേരി: കാലിക്കറ്റ് സർവകലാശാല അഫ്ദലുൽ ഉലമ പ്രിലിമിനറി പരീക്ഷ ചോദ്യപേപ്പറിൽ അടിമുടി തെറ്റ് കടന്നുകൂടിയതായി വിദ്യാർഥികളും അധ്യാപകരും. ജൂലൈ 14ന് നടന്ന പരീക്ഷയിൽ പകുതിയോളം ചോദ്യങ്ങളും അപൂർണമോ തെറ്റായതോ ആണ്. അറബി ഗ്രാമർ പേപ്പറിെൻറ നൂറുമാർക്ക് ശരാശരി കണക്കാക്കുന്നതാണ്. പരീക്ഷ ഗ്രേഡിങ് ആയതിനാൽ മാർക്ക് കണക്കാക്കില്ല. 'അജിബ് ജദ്ദതീ...' എന്നു കഴിഞ്ഞ് വിട്ട ഭാഗം പൂരിപ്പിക്കാനുള്ളതിൽ ചേർത്ത വാക്കുകൾ കണ്ടാൽ ഊഹിക്കണം അറബിയിൽ 'അജിബ്' എന്നല്ല 'ഉഹിബ്ബു' എന്നാണ് ചോദ്യകർത്താവ് ഉദ്ദേശിച്ചതെന്ന്. 'അലാ ത്വാവിലതി...' എന്നതിന് ശേഷം വിട്ട ഭാഗത്ത് പൂരിപ്പിക്കാൻ അവ്യക്തമായ വാക്കുകളാണ്. 24, 25 ചോദ്യങ്ങൾ ചില വാക്കുകൾ നിരത്തിവെച്ചതാണ്. ഇത് എന്ത് ചെയ്യണമെന്ന് ചോദ്യത്തിലില്ല. ഏകവചനം നൽകി ബഹുവചനമാക്കാൻ മൂന്നിടത്തായി വ്യത്യസ്തരീതിയിൽ ചോദിക്കുന്നു. ഇതിൽ എല്ലാം ബഹുവചനം തന്നെയാണ് ചോദിച്ചതെന്ന് തോന്നില്ല. 2016 മാർച്ചിൽ പ്രവേശനം നൽകിയ വിദ്യാർഥികൾക്കുള്ള പരീക്ഷ കഴിഞ്ഞ മാർച്ചിലാണ് നടത്തേണ്ടിയിരുന്നത്. നടന്നതാവട്ടെ ജൂലൈ മധ്യത്തിലും. അഫ്ദലുൽ ഉലമ പ്രിലിമിനറിയെ പ്ലസ് ടു ഹ്യുമാനിറ്റീസിന് തുല്യമാക്കിയിട്ടുണ്ട്. എന്നാൽ, പ്ലസ് ടു ഫലം വന്ന് ഏതാനും ദിവസം കഴിഞ്ഞ് പ്രിലിമിനറി ഫലവും വന്നെങ്കിലും മാർക്ക് ലിസ്റ്റ് ലഭിച്ചില്ല. ഈ വിദ്യാർഥികൾക്ക് ബിരുദ പ്രവേശനത്തിന് അവസരമില്ലാതെ ഒരുവർഷം നഷ്ടമായി. പ്ലസ് ടു പരീക്ഷ ബോർഡിെൻറ നിയന്ത്രണത്തിലാണെന്നതിനാൽ കാര്യക്ഷമമായി പരീക്ഷയും ഫലപ്രഖ്യാപനവും നടക്കുന്നു. എന്നാൽ, അഫ്ദലുൽ ഉലമ സർവകലാശാലയുടെ കീഴിലായതോടെ കുത്തഴിഞ്ഞ സ്ഥിതിയാണെന്ന് വിദ്യാർഥികൾ കുറ്റപ്പെടുത്തുന്നു.
Next Story