Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:23 AM GMT Updated On
date_range 2017-07-19T13:53:09+05:30രാമായണ മാസാചരണം
text_fieldsപൊന്നാനി: കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ നടന്ന സീനിയർ പ്രിൻസിപ്പൽ വി.ടി. ജോസഫ് ഉദ്ഘാടനം ചെയ്തു. രാമായണ മാസത്തിെൻറ പ്രത്യേകതകളെ കുറിച്ച് ശ്രീരാമകൃഷ്ണൻ മാസ്റ്റർ ക്ലാസെടുത്തു. ശോഭന മുരളീധരൻ, പ്രജില എന്നിവർ രാമായണ പാരായണം നടത്തി. വൈസ് പ്രിൻസിപ്പൽ പ്രിയ അരവിന്ദ്, ഹൈസ്കൂൾ പ്രധാനാധ്യാപിക ചിത്ര ഹരിദാസ്, സി.ബി.എസ്.ഇ സ്കൂൾ പ്രിൻസിപ്പൽ ലീന പ്രേം, ഉഷ കൃഷ്ണകുമാർ, കെ. വിദ്യ, ബിന്ദു പ്രകാശ് എന്നിവർ സംസാരിച്ചു. പി.ടി.എ ജനറൽബോഡിയും ബോധവത്കരണ ക്ലാസും പൊന്നാനി: എം.ഐ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ ജനറൽ ബോഡി സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്നു. 'വ്യക്തിത്വ വികസനത്തിൽ രക്ഷിതാക്കൾക്കുള്ള പങ്ക്' വിഷയത്തിൽ പൊന്നാനി തീരദേശ പൊലീസ് സ്റ്റേഷൻ സി.ഐ അബ്ദുൽ മജീദ് ക്ലാസെടുത്തു. വാർഷിക പതിപ്പിെൻറ പ്രകാശനം കവി ഇബ്രാഹിം പൊന്നാനി നിർവഹിച്ചു. റിട്ട. അധ്യാപകൻ കെ.എസ്. അബ്ദുൽ വാഹിദ് ഏറ്റുവാങ്ങി. പതിപ്പിെൻറ ഇ--പബ്ലിഷിങ് സി.ഐ നിർവഹിച്ചു. ഹെഡ്മാസ്റ്റർ ടി.എം. മുഹമ്മദ് സൈനുദ്ദീൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡൻറായി വി. ശരീഫിനെയും വൈസ് പ്രസിഡൻറുമാരായി എസ്. ഇബ്രാഹിം, സഫറുല്ല എന്നിവരെയും മദർ പി.ടി.എ പ്രസിഡൻറായി അമീന, വൈസ് പ്രസിഡൻറുമാരായി റജുല, ജമീല എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തിൽ ടി.എഫ്. ജോയ്, പി.കെ. ഉബൈദുല്ല, പി.ബി. സുനിൽകുമാർ, സുഹ്റ മമ്പാട് എന്നിവർ സംസാരിച്ചു. Tir p5 പൊന്നാനി എം.ഐ ഹയർ സെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് സി.ഐ അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യുന്നു
Next Story