Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:20 AM GMT Updated On
date_range 2017-07-19T13:50:51+05:30തലക്കാട് കാരയിൽ ഉപതെരഞ്ഞെടുപ്പ്: വോെട്ടണ്ണൽ ഇന്ന്
text_fieldsഇരു മുന്നണികളും വിജയപ്രതീക്ഷയിൽ തിരൂർ: തലക്കാട് പഞ്ചായത്തിലെ കാരയിൽ വാർഡിൽ ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിെൻറ വോട്ടെണ്ണൽ ബുധനാഴ്ച നടക്കും. രാവിലെ പത്തിന് തലക്കാട് ഗ്രാമപഞ്ചായത്ത് ഓഫിസിലാണ് വോട്ടെണ്ണൽ. ഉച്ചക്ക് 12ഒാടെ ഫലമറിയാനാകും. കഴിഞ്ഞ തവണത്തേക്കാൾ പോളിങ് ശതമാനം വർധിച്ചതിനാൽ ഇരുമുന്നണികളും വിജയപ്രതീക്ഷയിലാണ്. യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ ലീഗ് വിമതൻ രംഗത്തെത്തിയതോടെയാണ് തെരഞ്ഞെടുപ്പിന് വീറ് കൂടിയത്. വിമതൻ നേടുന്ന വോട്ടുകളാണ് ജയപരാജയത്തെ സ്വാധീനിക്കുക. ആകെയുള്ള 1,420 വോട്ടർമാരിൽ 1,066 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. കട്ടച്ചിറ എൽ.പി സ്കൂൾ, എടക്കാട്ട്പറമ്പ് മദ്റസ എന്നിവിടങ്ങളിലായിരുന്നു പോളിങ് കേന്ദ്രങ്ങൾ. ഫാത്തിമ സുഹ്റ (ലീഗ് ), നൂർജഹാൻ (സി.പി.എം), സുമയ്യ (സ്വത) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്. കാറ്റിൽ വ്യാപക നാശം വളാഞ്ചേരി: ആതവനാട് മേഖലയിൽ ചൊവ്വാഴ്ച പുലർച്ചെ അഞ്ചോടെ വീശീയ ചുഴലിക്കാറ്റിൽ മരങ്ങൾ കടപുഴകിയും പൊട്ടിവീണും വ്യാപക നാശം. നിരവധി വീടുകൾക്ക് മരം വീണ് നാശമുണ്ടായി. റോഡിൽ മരം വീണ് ഗതാഗത തടസ്സവും ഉണ്ടായി. സി.പി.എം ആതവനാട് ലോക്കൽ സെക്രട്ടറി കെ.പി. പവിത്രെൻറ വീടിന് മുകളിൽ തേക്ക് മരം പൊട്ടിവീണ് കുടിവെള്ള ടാങ്ക് തകരുകയും വീടിന് ഭാഗികമായി കേടുപാടുണ്ടാകുകയും ചെയ്തു. മരം വീണ് നടുത്തൊടി മണികണ്ഠൻ, പറക്കുന്ന്പറമ്പിൽ സുന്ദരൻ, ബാബു, പരേതനായ വലിയപാറമ്മൽ കൃഷ്ണൻ എന്നിവരുടെ വീടിന് കേടുപാടുണ്ടായി. വൈദ്യുതി തൂണുകൾ തകർന്നത് കാരണം പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി തടസ്സവുമുണ്ടായി.
Next Story