Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമികച്ച മദ്റസകൾക്ക്...

മികച്ച മദ്റസകൾക്ക് ബാപ്പു മുസ്​ലിയാർ അവാർഡ്

text_fields
bookmark_border
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയായിരുന്ന കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാരുടെ പേരിൽ ഏർപ്പെടുത്തിയ മികച്ച മദ്റസകൾക്കുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു. പാഠ്യ -പാഠ്യേതര രംഗങ്ങളിലെ മികവും മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളും സാമൂഹിക സേവനങ്ങളും കണക്കാക്കിയാണ് അവാർഡ് നിർണയിക്കുക. അപേക്ഷഫോറം മുഫത്തിശുമാർ മുഖേന മദ്റസകൾക്ക് എത്തിച്ചിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷകൾ ആഗസ്റ്റ് 15നകം 'സെക്രട്ടറി, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്, സമസ്താലയം, ചേളാരി, പി.ഒ തേഞ്ഞിപ്പലം, പിൻ 673636, മലപ്പുറം ജില്ല' വിലാസത്തിൽ ലഭിക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story