Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:19 AM GMT Updated On
date_range 2017-07-19T13:49:40+05:30രാമായണ മാസാചരണം ജില്ല തല ഉദ്ഘാടനം
text_fieldsമഞ്ചേരി: കേരള ക്ഷേത്ര സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ അങ്ങാടിപ്പുറം തളി മഹാദേവ ക്ഷേത്രത്തിൽ പൈക്കാട്ടുകുളംമഠം ശ്രീകുമാർ വാസുദേവൻ ഉദ്ഘാടനം ചെയ്തു. കെ.ജി. മോഹനൻ അധ്യക്ഷത വഹിച്ചു. പാരായണ ഉദ്ഘാടനം വി. പത്മനാഭൻ നിർവഹിച്ചു. തങ്കം രാമചന്ദ്രൻ, പി.പി. മോഹൻകുമാർ, പി. മുരളീധരൻ, പി. സേതുമാധവൻ എന്നിവർ സംസാരിച്ചു. രാമായണ മാസ മത്സര പരീക്ഷകൾ ജൂലൈ 23, 30, ഒാഗസ്റ്റ് 13 എന്നീ ദിവസങ്ങളിൽ നടത്തും. ഒാഗസ്റ്റ് 15ന് ക്ഷേത്രങ്ങളിൽ അഖണ്ഡ രാമായണ പാരായണവും നടത്തും. ഗോൾകീപ്പർ ക്യാമ്പ് മഞ്ചേരി: ഫുട്ബാൾ ഗോൾകീപ്പർമാർക്ക് പത്തുദിവസം നീളുന്ന ക്യാമ്പ് മഞ്ചേരിയിൽ നടത്തും. താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യണം. ഫോൺ: 9446342631 പ്രതിഷേധ സഗമം മഞ്ചേരി: പനി പടരുന്നത് നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നാരോപിച്ച് യൂത്ത് കോൺഗ്രസിെൻറ ആഭിമുഖ്യത്തിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളജിനു മുമ്പിൽ ബുധനാഴ്ച രാവിലെ പത്തിന് പ്രതിഷേധ സംഗമം നടത്തും. പി.ടി. അജയമോഹൻ ഉദ്ഘാടനം ചെയ്യും.
Next Story