Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'മികവുറ്റ വിദ്യാലയം'...

'മികവുറ്റ വിദ്യാലയം' പദ്ധതി

text_fields
bookmark_border
അരീക്കോട്: 'മികച്ച വിദ്യാർഥി മികവുറ്റ വിദ്യാലയം' പദ്ധതിയുടെ ഭാഗമായി തെരട്ടമ്മൽ എ.എം.യു.പി സ്കൂളിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. സമ്പൂർണ ഡിജിറ്റലൈസ്ഡ് ക്ലാസുകൾക്കായി എല്ലാ അധ്യാപകരും ലാപ്ടോപ്പ് വാങ്ങിയതി​െൻറ ഉദ്ഘാടനം ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. ഷൗക്കത്തലി നിർവഹിച്ചു. എൽ.പി വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും ഭക്ഷണ പ്ലേറ്റ് നൽകൽ പി.ടി.എ പ്രസിഡൻറ് ടി.പി. അൻവർ ഉദ്ഘാടനം ചെയ്തു. ജൂനിയർ റെഡ് ക്രോസ് കാസ്റ്റുകളുടെ സ്കാർഫ് സെറിമണി ജെ.ആർ.സി ജില്ല സെക്രട്ടറി ജയാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ക്ലബുകളുടെ ഉദ്ഘാടനം മുഹമ്മദലി മാസ്റ്റർ നിർവഹിച്ചു. മാധ്യമം 'വെളിച്ചം' പദ്ധതി ഉദ്ഘാടനം കെ.സി. നിയാസ് നിർവഹിച്ചു. പ്രധാനാധ്യാപകൻ ടി. അഹമ്മദ് സലീം, സുരേഷ് കുമാർ, എ. ഹബീബുല്ല , ജാബിർ, യു. റഹീം, ടി.പി. ഷിജി, പി.ബി. കരീം, ജി.കെ. സേവ്യർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story