Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:18 AM GMT Updated On
date_range 19 July 2017 8:18 AM GMTഐ.ഒ.സി പ്ലാൻറിലേക്ക് മാര്‍ച്ച്
text_fieldsbookmark_border
തേഞ്ഞിപ്പലം: ഇന്ത്യന്‍ ഓയില്‍ കോർപറേഷെൻറ ചേളാരി പ്ലാൻറിലേക്ക് എ.ഐ.ടി.യുസി പ്രവര്‍ത്തകര്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ഐ.ഒ.സി കരാറുകാരന് തൊഴിലാളി വിരുദ്ധനിലപാടുകള്‍ സ്വീകരിക്കുന്നുവെന്നാരോപിച്ച് വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. സുപ്രീം കോടതി അനുശാസിച്ച തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും കരാര്‍ തൊഴിലാളികളുടെ വെട്ടിക്കുറച്ച വേതനം പുനഃസ്ഥാപിക്കണമെന്നും കെ.പി. രാജേന്ദ്രന് ആവശ്യപ്പെട്ടു. അഹമ്മദ് ഹസന് അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി വി. വിജയൻ, കെ.പി. ബാലകൃഷ്ണന്, ലെനിന് ദാസ്, എന്‍. സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story