Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:14 AM GMT Updated On
date_range 2017-07-19T13:44:58+05:30വാങ്ങാൻ ആളില്ല; കുറ്റിപ്പുറത്തെ ശുദ്ധീകരണ പ്ലാൻറിൽ മണൽ കെട്ടിക്കിടക്കുന്നു
text_fieldsവാങ്ങാനാളില്ല; കുറ്റിപ്പുറത്തെ ശുദ്ധീകരണ പ്ലാൻറിൽ മണൽ കെട്ടിക്കിടക്കുന്നു കുറ്റിപ്പുറം: വാങ്ങാൻ ആളില്ലാത്തതിനാൽ കുറ്റിപ്പുറത്തെ ശുദ്ധീകരണ പ്ലാൻറിൽ മണൽ കെട്ടിക്കിടക്കുന്നു. ഓൺലൈനായി അപേക്ഷിച്ചാൽ നിലവാരമുള്ള മണൽ ആവശ്യക്കാരന് നേരിട്ട് വാങ്ങാനൊരുക്കിയ 1000 ലോഡോളം ശുദ്ധീകരിച്ച മണലാണ് കുറ്റിപ്പുറം കിൻഫ്ര പാർക്കിൽ ആരംഭിച്ച പ്ലാൻറിൽ കെട്ടിക്കിടക്കുന്നത്. തുറമുഖ വകുപ്പ് നേരിട്ട് നടത്തുന്ന പ്ലാൻറിലേക്ക് പൊന്നാനിയിൽ നിന്നാണ് മണലെത്തിക്കുന്നത്. ആധാർ കാർഡ്, കെട്ടിട അനുമതിപത്രം, പണമടച്ച രസീതി എന്നിവ സഹിതമെത്തിയാൽ മണൽ ഉടൻ കൊണ്ടുപോകാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. കോഴിക്കോെട്ട സർക്കാർ എൻജിനീയറിങ് കോളജിൽനിന്ന് പരിശോധന പൂർത്തിയാക്കിയ മണലിെൻറ ഗുണമേന്മയിൽ ഇപ്പോഴും ആളുകൾക്ക് സംശയമുള്ളതാണ് മണലിന് ആവശ്യക്കാരെത്താത്തതിന് പ്രധാന കാരണമായി പറയുന്നത്. ഒരു ടൺ ശുദ്ധീകരിച്ച മണലിന് ജി.എസ്.ടി അടക്കം 1995 രൂപയാണ് വരുന്നത്. ലോറിയുമായി എത്തി കൊണ്ടുപോകുമ്പോൾ വാഹന പാസിനായി 220 രൂപയും അടക്കണം. അപേക്ഷ സമർപ്പിക്കാനുള്ള പ്രയാസങ്ങളാണ് മണലിന് ആവശ്യക്കാർ കുറയാൻ കാരണമെന്നും ആക്ഷേപമുണ്ട്. ഉപഭോക്താവ് നേരിട്ടെത്തണമെന്നതും തേപ്പ്, വാർപ്പ്, പടവ് എന്നിവക്ക് തരംതിരിച്ച് നൽകാതെ ഒറ്റ ഇനം മണൽ നൽകുന്നതും ആവശ്യക്കാർ കുറയാൻ കാരണമായി. നിലവിൽ തേപ്പിന് ഉപയോഗിക്കാവുന്ന മണലാണിവിടെ സ്റ്റോക്കുള്ളത്. ഓൺലൈനായി അപേക്ഷിച്ച് എത്തുന്നവർക്ക് കാലതാമസം കൂടാതെ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പോർട്ട് കൺസർവേറ്റർ പ്രസാദ് പറഞ്ഞു. Tir p4 ചിത്രം 3 കുറ്റിപ്പുറത്തെ കിൻഫ്ര പാർക്കിൽ കൂട്ടിയിട്ട ശുദ്ധീകരിച്ച മണൽ
Next Story