Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:14 AM GMT Updated On
date_range 19 July 2017 8:14 AM GMTപോളി ഡിപ്ലോമ പ്രവേശനം
text_fieldsbookmark_border
മലപ്പുറം: പോളിടെക്നിക്ക് പ്രവേശനത്തിന് www.polyadmission.org വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെൻറ് പ്രകാരം പെരിന്തൽമണ്ണ ഗവ. പോളിടെക്നിക്കൽ ആദ്യ ഒാപ്ഷൻ ലഭിച്ചവർ പ്രവേശനം നേടുന്നതിന് വെബ്സൈറ്റിൽനിന്ന് ലഭിക്കുന്ന അലോട്ട്മെൻറ്, ടി.സി, അസ്സൽ സർട്ടിഫിക്കറ്റ്, നിശ്ചിത ഫീസും സഹിതം പെരിന്തൽമണ്ണ ഗവ. പോളിടെക്നിക്കിൽ ജൂലൈ 19ന് രാവിലെ ഒമ്പതിന് മെക്കാനിക്കൽ, സിവിൽ ബ്രാഞ്ചുകളിലും ഉച്ചക്ക് 1.30ന് ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നീ ബ്രാഞ്ചുകളിലും ഹാജരാകണം. കിട്ടിയ ഒാപ്ഷൻ നിലനിർത്തിക്കൊണ്ടോ അല്ലാതെയോ ഉയർന്ന ഒാപ്ഷന്‍ ശ്രമിക്കണമെങ്കിൽ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 20ന് രാവിലെ ഒമ്പത് മുതൽ പെരിന്തൽമണ്ണ പോളിടെക്നിക്കിൽ രജിസ്റ്റർ ചെയ്യണം. മഞ്ചേരി പോളിടെക്നിക്കിൽ അലോട്ട്മെൻറ് ലഭിച്ചവർ 21ന് രാവിലെ ഒമ്പതിന് മെക്കാനിക്കൽ, സിവിൽ എന്നീ ബ്രാഞ്ചുകളിലേക്കും ഉച്ചക്ക് 1.30ന് ഇൻസ്ട്രുമെേൻറഷൻ ബ്രാഞ്ചുകളിലേക്കും അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മഞ്ചേരി ഗവ. പോളിടെക്നിക്കിൽ പ്രവേശനം നേടണം. കിട്ടിയ ഒാപ്ഷൻ നിലനിർത്തിക്കൊണ്ടോ അല്ലാതെയോ ഉയർന്ന ഒാപ്ഷന്‍ ശ്രമിക്കണമെങ്കിൽ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 19, 20 തീയതികളിൽ രാവിലെ ഒമ്പത് മുതൽ മഞ്ചേരി ഗവ. പോളിടെക്നിക്കിൽ വന്ന് രജിസ്റ്റർ ചെയ്യണം. അഡ്മിഷൻ ദിവസങ്ങളിൽ രജിസ്ട്രേഷൻ നടത്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story