Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗൃഹനാഥൻ വാഹനാപകടത്തിൽ...

ഗൃഹനാഥൻ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
തേഞ്ഞിപ്പലം: സ്കൂളിൽനിന്ന് പേരക്കുട്ടിയെ കൂട്ടിക്കൊണ്ടുവരുവാനായി പോയ . ചേലേമ്പ്ര സിൽക്ക് പാലത്തിന് സമീപം കൊളത്തിൽ പള്ളിയാളി ഹസനാണ് (67) മരിച്ചത്. ഫറോക്ക് ചുങ്കത്തുള്ള സ്കൂളിൽനിന്ന് പേരക്കുട്ടിയെ കൊണ്ടുവരുവാനായി പോകുമ്പോൾ എേട്ടനാലിൽ വെച്ചായിരുന്നു അപകടം. ഹസൻ ഓടിച്ചിരുന്ന സ്കൂട്ടറി​െൻറ പിന്നിൽ കാറിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സൈനബ. മക്കൾ: സംസീറ, സംസീന, ജംഷിദ് (ഖത്തർ). പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബുധനാഴ്ച ഉച്ചക്ക് ശേഷം ചമ്മലിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story