Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനാരായണീയ പാരായണം

നാരായണീയ പാരായണം

text_fields
bookmark_border
പട്ടർനടക്കാവ്: മേൽപ്പത്തൂർ ഇല്ലപ്പറമ്പിൽ അഖിലഭാരത നാരായണീയ മഹോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ സമ്പൂർണ നടത്തി. ആചാര്യ എം.ബി. ശാന്തകുമാരി നയിച്ച ചടങ്ങി​െൻറ ഉദ്ഘാടനം സംസ്ഥാന പ്രസിഡൻറ് മാക്കോട് രാമകൃഷ്ണൻ നിർവഹിച്ചു. മൂക്കുതല ദേവീക്ഷേത്രത്തിൽ ദർശനം നടത്തിയാണ് അംഗങ്ങൾ ഇല്ലപ്പറമ്പിലെത്തിയത്. തിരുവനന്തപുരത്ത് നിന്നുള്ള സമിതി അംഗങ്ങളും സംബന്ധിച്ചു. സമിതി സെക്രട്ടറി എസ്. സനൽകുമാർ, നന്ദകുമാർ എന്നിവർ നേതൃത്വം നൽകി. മഹാഗണപതി ഹോമം വൈരങ്കോട്: ഭഗവതി ക്ഷേത്രത്തിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ആഗസ്റ്റ് ആറിന് നടക്കും. പുലർച്ച അഞ്ചിന് ആരംഭിക്കുന്ന ഹോമം ഏഴിന് സമാപിക്കും. കൽപ്പുഴ ശങ്കരൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story