Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനാലുകിലോ കഞ്ചാവുമായി...

നാലുകിലോ കഞ്ചാവുമായി തമിഴ്നാട്​ സ്വദേശി പിടിയിൽ

text_fields
bookmark_border
നിലമ്പൂർ: നാലുകിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി അറസ്റ്റിൽ. ദിണ്ടിഗൽ ഒട്ടഛത്രം സ്വദേശി ശിവകുമാറിനെയാണ് (22) നിലമ്പൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.ജി. സജിമോ​െൻറ നേതൃത്വത്തിൽ പിടികൂടിയത്. കഴിഞ്ഞ ദിവസം നിലമ്പൂരിൽ ലഹരി ഗുളികകളുമായി പിടിയിലായവരിൽനിന്നാണ് ആഴ്ചയിൽ രണ്ടുതവണ കഞ്ചാവുമായി റെയിൽവേ സ്റ്റേഷനിൽ എത്തുന്ന ശിവകുമാറിനെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന്, റെയിൽവേ സ്റ്റേഷൻ പരിസരം എക്സൈസ് ഇൻറലിജൻസ് വിഭാഗത്തി​െൻറയും റേഞ്ച് എക്സൈസ് സംഘത്തി​െൻറയും നിരീക്ഷണത്തിലായിരുന്നു. ബാഗിൽ കഞ്ചാവുമായി ബസ് കാത്തുനിൽക്കുന്നതിനിടെയാണ് പ്രതിയെ വലയിലാക്കിയത്. സമാനരീതിയിൽ മലപ്പുറം, കോട്ടക്കൽ, കാടാമ്പുഴ എന്നിവിടങ്ങളിൽ കഞ്ചാവ് കൈമാറിയിരുന്നതായി ഇയാൾ മൊഴിനൽകി. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിെയ റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർമാരായ കെ.ടി. സജിമോൻ, കെ. ജിനീഷ്, പ്രിവൻറീവ് ഓഫിസർമാരായ ടി. ഷിജുമോൻ, ബിജു പി. എബ്രഹാം, കെ. രാജേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എസ്. അരുൺകുമാർ, കെ. ഹംസ, രാജൻ നെല്ലിയായി, ഇ. ഷീന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പടം:4 - പ്രതി ശിവകുമാർ
Show Full Article
TAGS:LOCAL NEWS 
Next Story