Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 8:21 AM GMT Updated On
date_range 18 July 2017 8:21 AM GMTഉപതെരഞ്ഞെടുപ്പ്: പലകപ്പറമ്പിൽ വോട്ടർമാർ ഇന്ന് ബൂത്തിേലക്ക് വോെട്ടണ്ണൽ നാെള
text_fieldsbookmark_border
കൊളത്തൂർ: മൂർക്കനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്ച കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് ബൂത്തുകളിൽ നടക്കും. രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ച് വരെ വോട്ട് രേഖപ്പെടുത്താം. കെ.പി. ഹംസ (മുസ്ലിം ലീഗ്), കെ.പി. മുസ്തഫ (സി.പി.എം), പൊറ്റമ്മൽ വേലായുധൻ (ബി.ജെ.പി) എന്നിവരാണ് മത്സരിക്കുന്നത്. 19 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽ.ഡി.എഫിന് 13 സീറ്റും യു.ഡി.എഫിന് അഞ്ചും ബി.ജെ.പിക്ക് ഒന്നും സീറ്റാണുള്ളത്. പലകപ്പറമ്പ്, എരുമത്തടം എന്നിവയും തോറ, പള്ളിയാൽകുളമ്പ്, വടക്കേകുളമ്പ് എന്നിവയുടെ ചില ഭാഗങ്ങളുമാണ് ഒന്നാം വാർഡിൽ ഉൾപ്പെടുന്നത്. ബുധനാഴ്ചയാണ് വോെട്ടണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story