Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക്ലാസ് ഉദ്ഘാടനം

ക്ലാസ് ഉദ്ഘാടനം

text_fields
bookmark_border
ചേറൂർ: ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമിയിലെ പുതിയ അധ്യയന വർഷത്തെ ക്ലാസ് ഉദ്ഘാടനം പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം കോട്ടുമല മൊയ്തീൻകുട്ടി മുസ്ലിയാർ പഠനാരംഭത്തിന് നേതൃത്വം നൽകി. വാർഷിക പരീക്ഷയിൽ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. ചടങ്ങിൽ ഒ.കെ. മൂസാൻ കുട്ടി അധ്യക്ഷത വഹിച്ചു. എം.എം. കുട്ടി മൗലവി, ആവയിൽ സുലൈമാൻ, മൻസൂർ കോയ തങ്ങൾ, കെ.പി. ചെറീത് ഹാജി, മാനേജർ വീരാൻ കുട്ടി, മുഈനുദ്ദീൻ ജിഫ്രി തങ്ങൾ, സാദിഖ് ഹസനി, സിദ്ദീഖ് ഫൈസി, ശമീറുദ്ദീൻ ദാരിമി, നസ്വീഫ് ഹുദവി എന്നിവർ സംസാരിച്ചു. ഇസ്മാഈൽ ഫൈസി കിടങ്ങയം സ്വാഗതവും സൈഫുദ്ദീൻ ഫൈസി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story