Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാറും സ്‌കൂട്ടറും...

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
പരപ്പനങ്ങാടി: കടലുണ്ടി റോഡിൽ കെ.പി.എച്ച് റോഡിനടുത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രികരായ രണ്ടുപേര്‍ക്ക്‌ പരിക്കേറ്റു. ഉള്ളണം മേത്തലപ്പറമ്പത്ത് മുഹമ്മദ് ഇസ്മായിൽ (46), ആനങ്ങാടിയിലെ കിഴക്ക​െൻറ പുരക്കൽ ചെറിയബാവ (53) എന്നിവർക്കാണ് പരിക്കേറ്റത്‌. ഇവരെ നാട്ടുകാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറരക്കാണ്‌ അപകടം. പരപ്പനങ്ങാടി ഭാഗത്തുനിന്ന് വന്ന കാർ ചെട്ടിപ്പടി ഭാഗത്തുനിന്ന്‌ വന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയിൽ സ്‌കൂട്ടർ പൂർണമായും കാർ ഭാഗികമായും തകർന്നു.
Show Full Article
TAGS:LOCAL NEWS 
Next Story