Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'രാഷ്​ട്രീയ വൈരാഗ്യം...

'രാഷ്​ട്രീയ വൈരാഗ്യം തീർക്കാൻ മന്ത്രി കാരുണ്യ പദ്ധതികളെ ഉപയോഗിക്കരുത്‌'

text_fields
bookmark_border
ചങ്ങരംകുളം:- തദ്ദേശ സ്വയംഭരണ മന്ത്രിയുടെ രാഷ്ട്രീയമായ എതിർപ്പും വൈരാഗ്യങ്ങളും തീർക്കാൻ മുപ്പതിനായിരത്തോളം വരുന്ന പാവപ്പെട്ട കിഡ്‌നി രോഗികളെ ഉപദ്രവിച്ചുകൊണ്ടാവരുതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ധിഖ് പന്താവൂർ പത്രകുറിപ്പിലൂടെ അറിയിച്ചു. ജില്ല പഞ്ചായത്തി​െൻറ മാതൃക പദ്ധതി മുടങ്ങുന്ന സ്ഥിതി വിശേഷം ഉണ്ടാക്കുന്നത്‌ പ്രതിഷേധാർഹമാണ്. ഇത്തരം പദ്ധതികളുടെ ആനുകൂല്യം അനർഹർക്ക് ലഭിക്കുന്നുണ്ടെങ്കിൽ അതിന് വേണ്ട നടപടികളാണ് സ്വീകരിക്കേണ്ടത് അല്ലാതെ പാവപ്പെട്ട രോഗികളെ േദ്രാഹിക്കുകയല്ല വേണ്ടതെന്നും പത്രക്കുറിപ്പിലൂടെ അറിയിച്ചു. ക്ലബുകൾ ഉദ്ഘാടനം ചെയ്തു ചങ്ങരംകുളം: കോക്കൂർ ഗവ. ഹൈസ്കൂളിൽ ക്ലബുകളുടെ ഉദ്ഘാടനം ഗോളശാസ്ത്ര വിദഗ്ധൻ സുകുമാർ എടപ്പാൾ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് മുജീബ് കോക്കൂർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ.കെ. മധുകുമാർ, സുദർശൻ, ടി.ആർ. ലത ടീച്ചർ, സി.ഐ. നജീർ അഹമ്മദ്, സി.പി. മുഹമ്മദ് മാസ്റ്റർ, വി.വി. നൗഫൽ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story