Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 8:03 AM GMT Updated On
date_range 2017-07-18T13:33:40+05:30വണ്ടൂരിലെ വിവാദ ശുചിമുറി അടച്ചുപൂട്ടാന്‍ ജില്ല സബ് ജഡ്ജിയുടെ നിർദേശം
text_fieldsവണ്ടൂര്‍: അങ്ങാടിപ്പൊയില്‍ ബസ് സ്റ്റാൻഡിലെ ശുചിമുറി അടച്ചുപൂട്ടാന്‍ ജില്ല ലീഗല്‍ സർവിസ് സെക്രട്ടറി കൂടിയായ ജില്ല സബ്ജഡ്ജ് രാജന് തട്ടില്‍ പഞ്ചായത്തധികൃതര്‍ക്ക് നിർദേശം നൽകി. കടുത്ത മാലിന്യ പ്രശ്നമുയര്‍ത്തുന്ന ശുചിമുറി അടച്ചുപൂട്ടണമെന്നാവശ്യപെട്ട് ജില്ല കോണ്‍ഗ്രസ് സെക്രട്ടറി എന്‍.എ. മുബാറക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വയലില്‍ മണ്ണിട്ട് നിര്‍മിച്ച ശുചിമുറിയുടെ മാലിന്യകുഴിയില്‍ നിന്ന് മലിനജലവും അവശിഷ്ടങ്ങളും ജലസോത്രസ്സുകളില്‍ കലരുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുമെന്ന പരാതിയെ തുടർന്നാണ് നടപടി. ഹോട്ടലുകളും കൂള്‍ബാറുകളും തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്നതിനാൽ ആരോഗ്യ വകുപ്പ് നിരവധി തവണ അടച്ചുപൂട്ടാന്‍ പഞ്ചായത്തധികൃതര്‍ക്ക് കത്തു നൽകിയിരുന്നുവെങ്കിലും അവഗണിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് മുബാറക്ക് പരാതി നൽകിയത്. ഇതിെൻറയടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡൻറ് റോഷ്നിബാബു, സെക്രട്ടറി വൈ.പി. അഷ്റഫ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. വിജയന് എന്നിവരെ വിളിച്ചുവരുത്തിയാണ് നിര്‍ദേശം നൽകിയത്. ആയരക്കണക്കിനാളുകള്‍ ദിനം പ്രതിയെത്തുന്ന ബസ് സ്റ്റാൻഡില്‍ ശുചിമുറിയില്ലാത്തത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുമെന്ന പഞ്ചായത്തധികൃതരുടെ ആവശ്യം പരിഗണിച്ച് അടിയന്തര അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനം തുടരാന്‍ അനുവദിച്ചിട്ടുണ്ട്. സ്കൂൾ കെട്ടിടോദ്ഘാടനം വണ്ടൂർ: ഗവ. ഗേൾസ് സ്കൂളിലെ പുതിയ കെട്ടിട ഉദ്ഘാടനവും ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനവും ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. ജില്ല പഞ്ചായത്ത് അനുവദിച്ച പത്ത് ലക്ഷം രൂപക്കാണ് പുതിയ ക്ലാസ് മുറി നിർമിച്ചത്. ജില്ല പഞ്ചായത്ത് അംഗം ആലിപ്പറ്റ ജമീല അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് റോഷ്നി കെ. ബാബു, വൈസ് പ്രസിഡൻറ് എം.കെ. നാസർ, പി.ടി.എ പ്രസിഡൻറ് കെ. പ്രഭാകരൻ, പഞ്ചായത്ത് അംഗം കെ.കെ. സാജിദ, ഇ.കെ. ഹബീബ്, കെ. വാഹിദ്, അബ്ദുൽ അസീസ്, ടി.കെ. ഷൗക്കത്തലി, വി. റംലത്ത്, പ്രിൻസിപ്പൽമാരായ എം. സുബൈർ, എം. ഐശ്വര്യ, പ്രധാനാധ്യാപിക ജി. രമാദേവി എന്നിവർ സംസാരിച്ചു.
Next Story