Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 8:15 AM GMT Updated On
date_range 17 July 2017 8:15 AM GMTകോൺഗ്രസ് ധർണ
text_fieldsbookmark_border
ഒറ്റപ്പാലം: അമ്പലപ്പാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ ധർണ മണ്ഡലം പ്രസിഡൻറ് പ്രദീപ് കുന്നക്കാവ് ഉദ്ഘാടനം ചെയ്തു. ആശുപത്രിയോട് ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തും അധികൃതരും കാട്ടുന്ന അവഗണയിൽ പ്രതിഷേധിച്ചാണ് ധർണയെന്ന് സംഘാടകർ പറഞ്ഞു. ജീവനക്കാരുടെ കുറവുമൂലം വർഷങ്ങളായി നടത്തുന്ന കിടത്തിച്ചികിത്സ നിർത്തിവെച്ചിരിക്കയാണ്. അഞ്ച് നഴ്സുമാരിൽ മൂന്നുപേരെയും വിവിധ ആശുപത്രികളിലേക്ക് സ്ഥലം മാറ്റിയതോടെ പ്രവർത്തനം അവതാളത്തിലായതായി സമരക്കാർ ആരോപിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഉസ്മാൻ അധ്യക്ഷത വഹിച്ചു. ഷാജി, മുഹമ്മദ്, ഉമ്മർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story