Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 8:15 AM GMT Updated On
date_range 17 July 2017 8:15 AM GMTml shornur 1 pw
text_fieldsbookmark_border
ഷൊർണൂരിൽ പശുക്കൾക്ക് നേരെ പേപ്പട്ടി ആക്രമണം ഷൊർണൂർ: മുണ്ടായ, നെടുങ്ങോട്ടൂർ പ്രദേശങ്ങളിൽ പശുക്കൾക്ക് നേരെ പേപ്പട്ടി ആക്രമണം. ഇരുപതോളം പശുക്കളെ പട്ടി കടിച്ചതായി സംശയിക്കുന്നു. ഇതിൽ മൂന്നെണ്ണം ഞായറാഴ്ചയും തലേ ദിവസവുമായി പേയിളകി ചത്തു. കടിയേറ്റതായി സംശയിക്കുന്ന മറ്റു പശുക്കൾ നിരീക്ഷണത്തിലാണ്. തെക്കെ റോഡ് ഭാഗത്ത് പോത്തുകെളയും ആടുകെളയും പേപ്പട്ടി കടിച്ചതായി പറയപ്പെടുന്നുണ്ട്. കഴിഞ്ഞമാസം അവസാനത്തോടെയാണ് പുലർച്ച കറവ സമയത്ത് പേപ്പട്ടി പശുക്കളെ പരക്കെ ഓടി കടിച്ചത്. കടിയേറ്റ പശു പട്ടിയെ കൊമ്പുകൊണ്ട് കുത്തി. വാരിയെല്ലൊടിഞ്ഞ പട്ടിക്ക് ഓടാനാവാത്ത അവസ്ഥയിൽ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. പിന്നീട് പട്ടിയുടെ ജഡം തൃശൂർ വെറ്ററിനറി യൂനിവേഴ്സിറ്റിയിലെത്തിച്ചു. പോസ്റ്റ്മോർട്ടം നടത്തി പട്ടിക്ക് പേബാധ സ്ഥിരീകരിച്ചു. പേപ്പട്ടി ആക്രമണത്തിൽ മുണ്ടായ പടിഞ്ഞാറേതിൽ ബിന്ദുവിെൻറ ഏഴ് മാസം പ്രായമായ മൂരിക്കുട്ടിക്കാണ് ആദ്യം പേയിളകിയത്. ശനിയാഴ്ച മൂരിക്കുട്ടി ചത്തു. മുണ്ടായ കളത്തിങ്ങൽ സാവിത്രിയുെടയും കളത്തിങ്ങൽ രാജേഷിെൻറയും പശുക്കൾ ഞായറാഴ്ചയാണ് പേയിളകി ചത്തത്. സാവിത്രിയുടെ പശുവിന് എട്ട് മാസം ഗർഭമുണ്ടായിരുന്നു. രാജേഷിെൻറ പശു കറവയുള്ളതായിരുന്നു. ഇവരുടെ സഹോദരൻ കളത്തിങ്ങൽ വിജയകുമാറിെൻറ പശുവിനും പട്ടിയുടെ കടിയേറ്റിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story