Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightml ala 1 pw

ml ala 1 pw

text_fields
bookmark_border
-'സഞ്ജീവനി' പ്രകൃതി പഠന ക്യാമ്പ് സമാപിച്ചു അലനല്ലൂർ: ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പറമ്പിക്കുളം ദേശീയ വന്യജീവി സങ്കേത കേന്ദ്രത്തിൽ രണ്ട് ദിവസമായി സംഘടിപ്പിച്ച പ്രകൃതി പഠനക്യാമ്പ് -'സഞ്ജീവനി' സമാപിച്ചു. പറമ്പികുളം ഡെപ്യൂട്ടി ഡയറക്ടർ വി.പി. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വി. ഗിരിജ അധ്യക്ഷത വഹിച്ചു. 'വനവും വന്യജീവിയും' വിഷയത്തിൽ ആർ. മുരുകനും 'പരിസ്ഥിതിയും മനുഷ്യനും' വിഷയത്തിൽ എസ്. ഷൺമുഖനും ക്ലാസെടുത്തു. എൻ. മുരുകേഷൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. മെഹർബാൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. ഉമ്മർ ഖത്താബ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുനിത കുന്നുമൽ, പഞ്ചായത്ത് അംഗങ്ങളായ സി. മുഹമ്മദാലി, വി.എസ്. ദേവകി, കെ. രാധാകൃഷ്ണൻ, കെ. അഫ്സറ, കെ. സീനത്ത്, ഇ.കെ. രജി, കെ. അയ്യപ്പൻ, എം. ഷൈലജ, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ പി. മുഹമ്മദാലി, ഓവർസിയർ അബ്ദുൽ ലത്തീഫ്, ചതുരാല റഷീദ്, ഇ. സുകുമാരൻ, പഞ്ചായത്ത് സെക്രട്ടറി ഇ.ഒ. ഫ്രാൻസിസ്, ബി. ശ്രീകുമാർ, കെ. സുദേവൻ, പി.പി.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. -'സഞ്ജീവനി' പ്രകൃതി പഠന ക്യാമ്പ് പറമ്പികുളം ഡെപ്യൂട്ടി ഡയറക്ടർ വി.പി. മധുസൂദനൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story