Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 8:13 AM GMT Updated On
date_range 2017-07-17T13:43:00+05:30കെ.എ.ടി.എഫ് സമരത്തിന്
text_fieldsമലപ്പുറം: സംസ്ഥാനത്തെ ആയിരക്കണക്കിന് അധ്യാപകർക്ക് ജോലി നഷ്ടപ്പെടുത്തുന്ന രീതിയിൽ പുറത്തിറക്കിയ സ്റ്റാഫ് ഫിക്സേഷൻ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, സർവിസിലെ മുഴുവൻ അധ്യാപകർക്കും ശമ്പളവും ജോലിസുരക്ഷയും ഉറപ്പുവരുത്തുക, ഭാഷാധ്യാപകരുടെ ക്ലബിങ് അടക്കമുള്ള നിർദേശങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സമരത്തിന്. ജൂലൈ 27ന് ഡി.ഡി ഓഫിസിന് മുന്നിൽ ധർണ നടത്തും. സംസ്ഥാന സെക്രട്ടറി സി. അബ്ദുൽ അസീസ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.കെ. ഷാഹുൽ ഹമീദ് മേൽമുറി അധ്യക്ഷത വഹിച്ചു. സി.ടി കുഞ്ഞയമു, ടി.പി. അബ്ദുൽ ഹക്കീം, സി.എച്ച്. ഫാറൂഖ്, പി. അബ്ദുല്ലത്തീഫ്, കെ.എം. ഷാഫി, എൻ. അബ്ദുൽ കരീം, എം.പി. ഫസൽ, ഹുസൈൻ പാറൽ, എൻ. അബ്ദുൽ കരീം, പി.കെ. അബ്ദുൽ ജലീൽ, സി.എം. മിസ്ഹബ്, കെ. ഇസ്ഹാഖ്, കെ. അബ്ദുസ്സമദ്, സി. സലീം, കെ.ടി. ഇസ്മായിൽ, കെ. ശിഹാബ് തുടങ്ങിയവർ സംസാരിച്ചു. എസ്.എ. റസാഖ് സ്വാഗതവും എം. മൻസൂർ നന്ദിയും പറഞ്ഞു.
Next Story