Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്ലസ്​വൺ: 18,345 പേർ...

പ്ലസ്​വൺ: 18,345 പേർ പുറത്ത്​

text_fields
bookmark_border
മലപ്പുറം: ജില്ലയിൽ പ്ലസ്വൺ സപ്ലിമ​െൻററി അലോട്ട്മ​െൻറിന് അപേക്ഷിച്ച 18,345 കുട്ടികൾക്ക് സീറ്റില്ല. സപ്ലിമ​െൻററിയിൽ അപേക്ഷ നൽകിയ 23,204 വിദ്യാർഥികളിൽ 4859 പേർക്ക് മാത്രമാണ് സീറ്റുറപ്പായത്. രണ്ട് മുഖ്യ അേലാട്ട്മ​െൻറുകൾക്കുശേഷം ജില്ലയിൽ ശേഷിച്ച സീറ്റുകളിലേക്കാണ് സപ്ലിെമൻററി അലോട്ട്മ​െൻറ് നടന്നത്. പ്ലസ്വൺ സീറ്റു ക്ഷാമം രൂക്ഷമായ ജില്ലയിലാണ് ഏറ്റവുമധികം പേർ സപ്ലിമ​െൻററി അലോട്ട്മ​െൻറിന് അപേക്ഷിച്ചത്. മുഖ്യഅലോട്ട്മ​െൻറിൽ സീറ്റ് കിട്ടാതായതോടെ വലിയൊരു വിഭാഗം അൺ എയ്ഡഡിലും മറ്റും പ്രവേശനം നേടിയിരുന്നു. ഇത് കഴിഞ്ഞുള്ളവരാണ് സപ്ലിമ​െൻററിക്ക് അപേക്ഷിച്ചത്. സയൻസിൽ 1731ഉം ഹ്യുമാനിറ്റീസിൽ 1781ഉം കോമേഴ്സിൽ 1300ഉം ഒഴിവുകളാണുണ്ടായിരുന്നത്. ഏകജാലകത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മ​െൻറ് ലഭിക്കാത്തവരേയും അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവരേയും ഉൾപ്പെടുത്തിയാണ് സപ്ലിമ​െൻററി പട്ടിക പ്രസിദ്ധീകരിച്ചത്. സംവരണ സീറ്റിലെ ഒഴിവുകൾ ജില്ലതലത്തിലാണ് പരിഗണിച്ചത്. അലോട്ട്മ​െൻറ് ലഭിച്ചവർ അഡ്മിഷൻ വെബ്സൈറ്റിലെ സപ്ലിമ​െൻററി റിസൾട്ട്സ് എന്ന ലിങ്കിലൂടെ ലഭിക്കുന്ന രണ്ട് പേജുള്ള അലോട്ട്മ​െൻറ് സപ്ലിമ​െൻററി പട്ടികയുമായി അലോട്ട്മ​െൻറ് ലഭിച്ച സ്കൂളിൽ ഹാജരാവണം. 17ന് രാവിലെ പത്തു മുതൽ 18ന് വൈകീട്ട് അഞ്ചുവരെയാണ് സ്ഥിരപ്രവേശനം നേടാനുള്ള സമയം. രണ്ടാം സപ്ലിമ​െൻററി അലോട്ട്മ​െൻറിനുള്ള ഒഴിവും വിശദാംശങ്ങളും 20ന് വെബ്സൈറ്റിൽ ലഭിക്കും. ഇത്രയും വിദ്യാർഥികൾ പുറത്തായിട്ടും ഗൗരവമായി കാണാൻ വിദ്യാഭ്യാസ അധികൃതരോ സർക്കാരോ തയ്യാറായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story