Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 8:13 AM GMT Updated On
date_range 17 July 2017 8:13 AM GMTഹജ്ജ് വളൻറിയർ: സ്ത്രീകൾക്ക് അവസരം നൽകണം -^മന്ത്രി ജലീൽ
text_fieldsbookmark_border
ഹജ്ജ് വളൻറിയർ: സ്ത്രീകൾക്ക് അവസരം നൽകണം --മന്ത്രി ജലീൽ കൊണ്ടോട്ടി: ഹജ്ജ് വേളയിൽ തീർഥാടകരെ സഹായിക്കുന്നതിനുള്ള വളൻറിയർമാരെ തെരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾക്കും അവസരം നൽകണമെന്ന് മന്ത്രി കെ.ടി. ജലീൽ അഭിപ്രായപ്പെട്ടു. ഹജ്ജ് തീർഥാടകരിൽ കൂടുതൽ സ്ത്രീകളാണെന്ന കാര്യം പരിഗണിച്ചാണ് ഇൗ ആവശ്യം ഉന്നയിക്കുന്നത്. വളൻറിയർമാരെ തെരഞ്ഞെടുക്കുമ്പോൾ രണ്ട് തവണ പോയവർക്ക് വീണ്ടും അവസരം നൽകില്ലെന്നും മന്ത്രി പറഞ്ഞു. വളൻറിയർമാരായി തെരഞ്ഞെടുത്തവർക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ചു. ഹജ്ജ് കോഓഡിനേറ്റർ എൻ.പി. ഷാജഹാൻ ക്ലാസെടുത്തു. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ എ.കെ. അബ്ദുറഹ്മാൻ, ശരീഫ് മണിയാട്ടുകുടി, അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാൻ, പി.കെ. അസൈൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story