Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാറിനകത്ത് കുടുങ്ങിയ...

കാറിനകത്ത് കുടുങ്ങിയ കുട്ടിയെ ഫയർഫോഴ്സ് രക്ഷിച്ചു

text_fields
bookmark_border
മലപ്പുറം: കാർ ഓട്ടോമാറ്റിക് ലോക്കായി അകത്തു കുടുങ്ങിയ ആറു വയസ്സുകാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഊരകം പൂളാപ്പീസിന് സമീപം താമസിക്കുന്ന മടോട്ടിൽ അബ്ദുസ്സലാമി​െൻറ മകൻ സിനാൻ സലാമിനാണ് അഗ്നിശമന സേനാംഗങ്ങൾ തുണയായത്. ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ സലാമും ഭാര്യയും ഇവരുടെ മാരുതി ആൾട്ടോ കാറിൽ നിന്നിറങ്ങിയ ഉടനെ ഡോർ അടയുകയും ഓട്ടോമാറ്റിക് ലോക്കാവുകയുമായിരുന്നു. കാറിനകത്തായിരുന്നു താക്കോൽ. ഈ സമയം പിൻസീറ്റിൽ ഉറങ്ങുകയായിരുന്നു സിനാൻ. കാർ തുറക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് മലപ്പുറം ഫയർഫോഴ്സി​െൻറ സഹായം തേടിയത്. തുടർന്ന് ലീഡിങ് ഫയർമാൻ അബ്ദുസലീം സ്റ്റീൽ സ്കെയിൽ ഉപയോഗിച്ച് ഡോറിന് തകരാറുണ്ടാവാത്ത വിധം ലോക്ക് തുറന്ന് കുട്ടിയെ രക്ഷപ്പെടുത്തി. മുഹമ്മദ് ഷിബിൻ, കെ. നവീൻ, വേണുഗോപാൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story