Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 8:11 AM GMT Updated On
date_range 2017-07-17T13:41:30+05:30ആട്ടീരിയെ അധികൃതർ കൈയൊഴിഞ്ഞു; ശുചീകരണവുമായി ക്ലബ് പ്രവർത്തകർ
text_fieldsകോട്ടക്കൽ: പ്രസിഡൻറിെൻറ വാർഡിൽ പകർച്ചവ്യാധികൾ പടർന്നിട്ടും നടപടിയില്ലെന്ന് പരാതിയും ഫലപ്പെടാതായപ്പോൾ യുവജന കൂട്ടായ്മ ശുചീകരണവുമായി രംഗത്ത്. ഒതുക്കുങ്ങൾ പഞ്ചായത്തിലെ പതിനെട്ടാം വാർഡിലാണ് ആട്ടീരി ഫൈവ്സ് കൂട്ടായ്മ ശുചീകരണത്തിനിറങ്ങിയത്. പതിനെട്ടാം വാർഡിൽ ക്വാർട്ടേഴ്സുകളിലെ മാലിന്യ പ്രശ്നം സംബന്ധിച്ച് പഞ്ചായത്ത് അധികൃതർക്ക് പരാതി ലഭിച്ചിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു ക്വാർട്ടേഴ്സുകളിൽ താമസിച്ചിരുന്നത്. പ്രസിഡൻറ് ബീഫാത്തിമയും ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലം സന്ദർശിക്കുകയും താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ മാലിന്യം കെട്ടി നിൽക്കുന്ന കിണർ മൂടിയില്ലെന്നാണ് ആക്ഷേപം. ഡെങ്കിപ്പനിയടക്കമുള്ള മഴക്കാല രോഗങ്ങൾ പടർന്നു പിടിച്ചതോടെ ഉപയോഗ ശൂന്യമായ കിണറും, വെള്ളം കെട്ടിനിൽക്കുന്ന ഭാഗങ്ങളും ഇവർ ശുചീകരിക്കുകയായിരുന്നു. പാതയോരത്തെ പുൽക്കാടുകളും ചപ്പുചവറുകളും നീക്കം ചെയ്തു. പൗരപ്രമുഖൻ എം.സി. കുഞ്ഞിപ്പ ഉദ്ഘാടനം ചെയ്തു. പൊതുപ്രവർത്തകരുമായ കുനിയിൽ ആലിപ്പ, കാസിം അയിമ്പാടി തുടങ്ങിയവർ നേതൃത്വം നൽകി.
Next Story