Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 8:11 AM GMT Updated On
date_range 2017-07-17T13:41:30+05:30ml66കൊളത്തൂർ: മൂർക്കനാട് ഉപതെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം അവസാനിച്ചു
text_fieldsമൂർക്കനാട് ഉപതെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം അവസാനിച്ചു ഒന്നാം വാർഡിലെ വോട്ടർമാർ നാളെ ബൂത്തിലേക്ക് കൊളത്തൂർ: മൂർക്കനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലേക്ക് ചൊവ്വാഴ്ച നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയായി. പരസ്യ പ്രചാരണത്തിെൻറ സമയം ഞായറാഴ്ച അവസാനിച്ചതോടെ മുന്നണികൾ നിശബ്ദ പ്രചാരണവുമായി അവസാനവട്ട വോട്ടുപിടുത്തത്തിലാണ്. ഒന്നാം വാർഡായ പലകപ്പറമ്പിൽ 437 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് അംഗം വിജയിച്ചത്. പഞ്ചായത്തംഗമായിരുന്ന പുലാക്കൽ ബഷീറിനെ അയോഗ്യനാക്കിയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വ്യക്തമായ ആധിപത്യമുള്ള വാർഡായതിനാൽ മുസ്ലിംലീഗ് ക്യാമ്പ് ശുഭപ്രതീക്ഷയിലാണ്. ലീഗിലെ കെ.പി. ഹംസയാണ് യു.ഡി.എഫ് സ്ഥാനാർഥി. അട്ടിമറി പ്രതീക്ഷിക്കുന്ന ഇടതുമുന്നണിയിൽ സി.പി.എമ്മിലെ കെ.പി. മുസ്തഫയാണ് സ്ഥാനാർഥി. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതൃത്വം ഇടഞ്ഞുനിൽക്കുന്നത് ലീഗ് സ്ഥാനാർഥിക്ക് തിരിച്ചടിയാകുമെന്നാണ് സി.പി.എം കണക്കുകൂട്ടൽ. എന്നാൽ മുന്നണിയിൽ ഒരു പ്രശ്നവുമില്ലെന്ന് മുസ്ലിംലീഗ് നേതൃത്വം അറിയിച്ചു. ബി.ജെ.പിയുടെ വേലായുധനും മത്സര രംഗത്തുണ്ട്. 19 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽ.ഡി.എഫിന് 13 സീറ്റും യു.ഡി.എഫിന് അഞ്ചും ബി.ജെ.പിക്ക് ഒന്നും സീറ്റാണുള്ളത്. പലകപ്പറമ്പ്, എരുമത്തടം എന്നിവയും തോറ, പള്ളിയാൽകുളമ്പ്, വടക്കേകുളമ്പ് എന്നിവയുടെ ചില ഭാഗങ്ങളുമാണ് ഒന്നാം വാർഡിൽ ഉൾപ്പെടുന്നത്. 18നാണ് ഫലപ്രഖ്യാപനം. photo/ kltr bye election: കൊളത്തൂർ പലകപ്പറമ്പിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇരു മുന്നണികളും തൂക്കിയ കൊടി തോരണങ്ങൾ
Next Story