Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമെഡിക്കൽ/ ഡെൻറൽ...

മെഡിക്കൽ/ ഡെൻറൽ ​പ്രവേശനം: ഒാപ്​ഷൻ സമർപ്പണം തുടങ്ങി

text_fields
bookmark_border
മെഡിക്കൽ/ ഡ​െൻറൽ പ്രവേശനം: ഒാപ്ഷൻ സമർപ്പണം തുടങ്ങി തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ/ഡെൻൽ മറ്റ് അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഒാപ്ഷൻ സമർപ്പണം തുടങ്ങി. എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മ​െൻറിന് ഒാൺലൈൻ ഒാപ്ഷൻ കൺഫർമേഷനും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്. എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി കോഴ്സുകളിൽ നിലവിലുള്ള ഹയർ ഒാപ്ഷനുകൾ മൂന്നാംഘട്ടത്തിേലക്ക് പരിഗണിക്കാൻ www.cee.kerala.gov.in വെബ്സൈറ്റിൽ വിദ്യാർഥികൾ അവരുടെ ഹോം പേജിൽ ലഭ്യമാക്കിയിട്ടുള്ള 'Confirm' ബട്ടൺ ക്ലിക് ചെയ്ത് ഒാൺലൈൻ കൺഫർമേഷൻ നടത്തണം. ഒാൺലൈൻ ഒാപ്ഷൻ കൺഫർമേഷനെ തുടർന്ന് നിലവിലുള്ള ഹയർ ഒാപ്ഷൻ പുനഃക്രമീകരണം/ആവശ്യമില്ലാത്തവ റദ്ദാക്കൽ/മെഡിക്കൽ/അനുബന്ധ വിഭാഗത്തിൽ പുതുതായി ഉൾപ്പെടുത്തിയ കോളജ്/കോഴ്സ് എന്നിവയിലേക്ക് ഒാപ്ഷൻ നൽകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ജൂലൈ 19ന് വൈകീട്ട് മൂന്നു വരെയാണ് ഇൗ സൗകര്യം ലഭ്യമാകുക. ഒാപ്ഷനുകളുടെ അടിസ്ഥാനത്തിൽ 20ന് വൈകീട്ട് മൂന്നിന് അലോട്ട്മ​െൻറ് പ്രസിദ്ധീകരിക്കും. എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി കോഴ്സുകളിലേക്ക് അലോട്ട്മ​െൻറ് ലഭിക്കുന്നവർ 22 മുതൽ 25 വരെയുള്ള തീയതികളിൽ ഫീസ് ഒടുക്കണം. ഇവർ 25ന് വൈകീട്ട് അഞ്ചിന് മുമ്പ് ബന്ധപ്പെട്ട കോളജിൽ പ്രേവശനം നേടണം. മെഡിക്കൽ/അനുബന്ധ കോഴ്സുകളിൽ അലോട്ട്മ​െൻറ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്മ​െൻറ് മെമ്മോ പ്രകാരം ഫീസടച്ച് ജൂലൈ 30ന് വൈകീട്ട് അഞ്ചിന് മുമ്പ് ബന്ധപ്പെട്ട കോളജിൽ പ്രവേശനം നേടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story