Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാലവർഷം പകുതി...

കാലവർഷം പകുതി പിന്നിടുമ്പോൾ 24 ശതമാനം മഴക്കുറവ്

text_fields
bookmark_border
കാത്തിരിക്കുന്നത് കൊടുംവരൾച്ച പാലക്കാട്: കാലവർഷം പകുതിയോടടുക്കുമ്പോൾ സംസ്ഥാനത്ത് 24 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തി. വരുംദിവസങ്ങളിൽ കനത്ത മഴ ലഭിച്ചില്ലെങ്കിൽ കഴിഞ്ഞ വർഷത്തേതിനേക്കാൾ കുറവ് മഴയാകും ഇത്തവണ ലഭിക്കുക. 34 ശതമാനം കുറവാണ് കഴിഞ്ഞവർഷം രേഖപ്പെടുത്തിയത്. ഇൗ സ്ഥിതി തുടർന്നാൽ അടുത്ത വേനലിൽ കൊടും വരൾച്ചയും കുടിവെള്ളക്ഷാമവുമാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. ഇടുക്കി, വയനാട്, പാലക്കാട്, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് മഴ ക്രമാതീതമായി കുറയുന്നത്. കഴിഞ്ഞവർഷം 69 ശതമാനം മഴയുടെ കുറവാണ് വയനാട്ടിലുണ്ടായത്. ഈ വർഷം ഇതുവരെ ലഭിക്കേണ്ട മഴയിൽ 63 ശതമാനം കുറവ് രേഖപ്പെടുത്തി. പരിസ്ഥിതിലോല പ്രദേശമായ വയനാട്ടിലെ മഴക്കുറവ് ആവാസ വ്യവസ്ഥയെ തകിടം മറിക്കും. ഇടുക്കിയാണ് കുറഞ്ഞമഴ ലഭിക്കുന്ന ജില്ലകളിൽ രണ്ടാമത്. ഇതുവരെ 38 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. വൈദ്യുതോൽപാദനത്തിൻറെ സിംഹഭാഗവും ഇടുക്കിയിലെ ജലസംഭരണികളെ ആശ്രയിച്ചാണ്. എന്നാൽ, ഈ വർഷം ഇതുവരെ ഡാമുകൾ നിറഞ്ഞിട്ടില്ല. ഇടുക്കി ഡാമിൽ 20 ശതമാനം മാത്രമാണ് ഇപ്പോഴുള്ളത്. വൃഷ്ടിപ്രദേശങ്ങളിൽ നാമമാത്രമായാണ് മഴ പെയ്യുന്നത്. പാലക്കാട് ജില്ലയിലെ മഴക്കുറവ് സംസ്ഥാനത്തെ ഭക്ഷ്യോൽപാദനത്തെ പ്രതികൂലമായി ബാധിക്കും. കഴിഞ്ഞവർഷം കൊടുംവരൾച്ചയെ തുടർന്ന് പാലക്കാട് ജില്ലയിൽ രണ്ടാംവിളയിറക്കരുതെന്ന് സർക്കാർ നിർദേശിച്ചിരുന്നു. ഈ വർഷവും മഴ കുറഞ്ഞതിനാൽ പാടശേഖരങ്ങളിൽ കള വളരുന്നതിനാൽ ഒന്നാംവിളയിറക്കിയവർ പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ വർഷം ഇതുവരെ 27 ശതമാനം മഴക്കുറവാണ് പാലക്കാട് ജില്ലയിലുണ്ടായത്. ആറ് തദ്ദേശ സ്ഥാപനങ്ങളിലെ ജനം കുടിവെള്ളത്തിന് ആശ്രയിക്കുന്ന മലമ്പുഴ ഡാമിൽ 10 മീറ്റർ മാത്രമാണ് ജലനിരപ്പ്. ഭാരതപ്പുഴയിൽ ഇപ്പോഴും ജലനിരപ്പ് ഉയർന്നിട്ടില്ല. മലപ്പുറം ജില്ലയിലും 29 ശതമാനം മഴ കുറഞ്ഞു. 30 ശതമാനമാണ് കണ്ണൂർ ജില്ലയിലെ മഴക്കുറവ്. തെക്കൻ കേരളത്തിലെ തീരപ്രദേശ ജില്ലകളിൽ ഭേദപ്പെട്ട മഴ ലഭിക്കുന്നുണ്ട്. ഡെക്കാൻ പീഠഭൂമിയിലെ വരണ്ട കാറ്റിന് സമാനമായ കാറ്റ് വീശുന്നതാണ് കാലവർഷം കുറയാൻ പ്രധാന കാരണമെന്ന് കുസാറ്റിലെ കാലാവസ്ഥ റിസർച് ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ് പറഞ്ഞു. മൺസൂൺ കാറ്റി​െൻറ ശക്തി കുറഞ്ഞു. മലയോരമേഖലയിൽ മഴ പെയ്യണമെങ്കിൽ മൺസൂൺ കാറ്റ് ശക്തി പ്രാപിക്കണം. പ്രജീഷ് റാം
Show Full Article
TAGS:LOCAL NEWS 
Next Story