Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightml63മങ്കടയിൽ ഹോമിയോ...

ml63മങ്കടയിൽ ഹോമിയോ ആശുപത്രി: സൗകര്യങ്ങൾ ഒരുക്കും - പഞ്ചായത്ത്

text_fields
bookmark_border
മങ്കട ഹോമിയോ ആശുപത്രിയിൽ സൗകര്യങ്ങൾ ഒരുക്കും -പഞ്ചായത്ത് മങ്കട: ഗ്രാമപഞ്ചായത്തിൽ അനുവദിച്ച സർക്കാർ ഹോമിയോ ഡിസ്പെൻസറിക്കുവേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്ന് പ്രസിഡൻറ് എം.കെ. രമണി അറിയിച്ചു. കഴിഞ്ഞ മേയ് മാസത്തിൽ മങ്കട ഗ്രാമപഞ്ചായത്തിന് ലഭിച്ച അവാർഡ് സ്വീകരിക്കുന്നതിനായി കണ്ണൂരിലെത്തിയപ്പോൾ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർക്ക് നിവേദനം നൽകിയതി​െൻറ അടിസ്ഥാനത്തിലാണ് മങ്കടയിൽ ഹോമിയോ ഡിസ്പെൻസറി അനുവദിച്ചതെന്നും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുമെന്നും പ്രസിഡൻറ് പറഞ്ഞു. ഹോമിയോ ഡിസ്പെൻസറി വേണമെന്നത് വർഷങ്ങളായുള്ള ആവശ്യമായിരുന്നു. സർക്കാർതലത്തിൽ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രഖ്യാപിക്കുന്നതിന് മുമ്പ് സർക്കാർ പ്രഖ്യാപിച്ച ഒരു പദ്ധതിയായിരുന്നു ഇത്. എന്നാൽ, കെട്ടിടത്തിന് സ്ഥല സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നെങ്കിലും പിന്നീട് പദ്ധതി എവിടെയുമെത്താതെ നിശ്ശബ്ദമാവുകയായിരുന്നു. മങ്കട സി.എച്ച്.സി താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതി​െൻറ ഭാഗമായി 2013ൽ പുതിയ കെട്ടിടത്തി​െൻറ ശിലാസ്ഥാപനം നിർവഹിക്കവെ അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രി ശിവകുമാർ ഹോമിയോ ഡിസ്പെൻസറി അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് നടപ്പിലായിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു പഞ്ചായത്ത് ഭരണസമിതി ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയത്. സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റ് പുതിയ ബാച്ച് ഉദ്ഘാടനം ചെയ്തു മങ്കട: ഗവ. ഹൈസ്കൂളിലെ സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റുകളുടെ പുതിയ ബാച്ചി​െൻറ ഉദ്്ഘാടനം പെരിന്തൽമണ്ണ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ സാജു കെ. എബ്രഹാം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. എസ്.ഐ ജോർജ് ചെറിയാൻ, പ്രധാനാധ്യാപകൻ സ്വാമിനാഥൻ, മുൻ എച്ച്.എം റഹീമ ബീഗം, കമ്യൂണിറ്റി പൊലീസ് ഓഫിസർ മേർസി ടീച്ചർ, സമദ്, എസ്.എം.സി ചെയർമാൻ ശശീധരൻ, എസ്.പി.സി പി.ടി.എ പ്രസിഡൻറ് ചക്രവർത്തി, വൈസ് പ്രസിഡൻറ് ജയരാജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പത്താം ക്ലാസിൽ കൂടുതൽ മാർക്ക് വാങ്ങിയവർക്കും പരേഡിൽ മികച്ച പ്രകടനം കാഴ്ചെവച്ച കുട്ടികൾക്കും അവാർഡ് നൽകി. പരിസ്ഥിതി സംരക്ഷകനും മൃഗസ്നേഹിയുമായ ഉപ്പുടൻ റഹ്മാൻ വിവിധ ഇനം പാമ്പുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ചിത്രം: Mankada SPC Award മങ്കട ഗവ. ഹൈസ്കൂളിലെ സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റുകളുടെ പുതിയ ബാച്ചി​െൻറ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള അവാർഡുകൾ പെരിന്തൽമണ്ണ സർക്കിൾ ഇൻസ്പെക്ടർ സാജു കെ. എബ്രഹാം വിതരണം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story