Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 8:08 AM GMT Updated On
date_range 2017-07-17T13:38:59+05:30me sa1
text_fieldsഅക്രമ രാഷ്ട്രീയത്തിനെതിരെ ഉപവാസം കാരാട്: വാഴയൂർ ഗ്രാമപഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ നടക്കുന്ന രാഷ്ട്രീയ അക്രമങ്ങൾക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഏകദിന ഉപവാസം സംഘടിപ്പിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയിൽ സർക്കാർ പൂർണ പരാജയമാണെന്നും ജി.എസ്.ടിയുടെ പേരിൽ കേരളത്തിൽ കൊള്ളയാണ് നടക്കുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. നൂറുകണക്കിന് പേർ പനി ബാധിച്ച് മരിക്കുേമ്പാൾ സർക്കാർ സിനിമ മേഖലയിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്. ഇ.കെ. ഫാറൂഖ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, കോഴിക്കോട് ജില്ല പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ്, അഡ്വ. ടി.വി. ഇബ്രാഹിം, വി.എ. കരീം, ദിനേഷ് പെരുമണ്ണ, മുഹമ്മദ്കുഞ്ഞി, ജൈസൽ എളമരം, ഷിഹാബ് മാസ്റ്റർ, ദിനേഷ് കടവ്, കെ.ടി. അജ്മൽ, സലീം മാസ്റ്റർ, മൻസൂർ എന്നിവർ സംസാരിച്ചു. കാപ്ഷൻ അക്രമത്തിനെതിരെ വാഴയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ഉപവാസം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു കൊണ്ടോട്ടി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി പി.ടി.എ പ്രസിഡൻറ് കെ. ഹനീഫ വിദ്യാർഥി പ്രതിനിധി സി. അജന്യക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പൽ ഗിരീഷ്കുമാർ, നൗഷാദ് ചുള്ളിയൻ, സ്റ്റാഫ് സെക്രട്ടറി അബ്ദുറഹിമാൻ, എൻ.എസ്.എസ് കോഒാഡിനേറ്റർ സി. സുധീരൻ, മാധ്യമം ഏരിയ ഫീൽഡ് കോഒാഡിനേറ്റർ സി.എം. സുലൈമാൻ എന്നിവർ സമീപം
Next Story