Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 8:07 AM GMT Updated On
date_range 17 July 2017 8:07 AM GMTവണ്ടൂര്‍ ഉപജില്ല അലിഫ് ടാലൻറ് ടെസ്റ്റ് സമാപിച്ചു
text_fieldsbookmark_border
കാളികാവ്: അറബിക് ലേണിങ് ഇംപ്രൂവ്മെൻറ് ഫോഴ്സ് (അലിഫ്) അറബിക് ക്ലബിെൻറ മേല്‍നോട്ടത്തില്‍ നടത്തിവരുന്ന ടാലൻറ് ടെസ്റ്റ് അഞ്ചച്ചവിടി ഹൈസ്കൂളില്‍ നടന്നു. പത്രപ്രവര്ത്തകന് മുഖ്താര്‍ ഉദരംപൊയില്‍ ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.ടി. കുഞ്ഞയമു, സബ്ജില്ല പ്രസിഡൻറ് പി. മുഹമ്മദ് ഇസ്മായില്‍, സെക്രട്ടറി സലീല്‍ബാബു, അനീസ് കൂരാട്, ടി. മുജീബ് മാസ്റ്റര്‍ എന്നിവർ സംസാരിച്ചു. ഹയർ സെക്കൻഡറി വിഭാാഗത്തിൽ വണ്ടൂര്‍ വി.എം.സി ഹയര്‍സെക്കൻഡറിയിലെ നസീന, അടക്കാകുണ്ട് ക്രസൻറ് ഹയര്‍ സെക്കന്‍ഡറിയിലെ മുഹമ്മദ് വസീം, എ.എച്ച്.എസ് പാറല്‍ മാമ്പാട്ട്മൂലയിലെ അബ്ദുല്‍ ബാസിത് എന്നിവര്‍ ഒന്നു മുതല്‍ മൂന്നുവരെ സ്ഥാനങ്ങള്‍ നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ എ.എച്ച്.എസ് പാറല്‍ മാമ്പാട്ട്മൂലയിലെ അംന മറിയം, ജി.എച്ച്.എസിലെ ഫാത്തിമ ഷബീബ, അഞ്ചച്ചവിടി ജി.എച്ച്.എസിലെ ഫന്‍സിയ എന്നിവര്‍ക്ക് ഒന്നുമുതല്‍ സ്ഥാനങ്ങള്‍ ലഭിച്ചു. യു.പി വിഭാഗത്തില്‍ ജി.എച്ച്.എസ് അഞ്ചച്ചവിടിയിലെ ജല്‍വ, ജി.എച്ച്.എസ് കരുവാരകുണ്ടിലെ ഫാത്തിമ നജാത്ത്, ജി.യു.പി.എസ് മാളിയേക്കലിലെ ഹിദ ഫാത്തിമ എന്നിവര്‍ വിജയികളായി. എല്‍.പി വിഭാഗത്തില്‍ മാമ്പുഴ ജി.എല്‍.പി.എസിലെ ഹാമിദ യാസീനും ജി.എൽ.പി.എസ് തുവ്വൂരിലെ മിര്‍ഫ, അഞ്ചച്ചവിടി എൽ.പി.എസിലെ മുഹമ്മദ് സിനാന് എന്നിവരും വിജയികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story