Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 8:07 AM GMT Updated On
date_range 2017-07-17T13:37:51+05:30കേരള എസ്റ്റേറ്റ്: കോൺഗ്രസ് സമരത്തിന്
text_fieldsകരുവാരകുണ്ട്: എസ്റ്റേറ്റ് മുറിച്ചുവിൽക്കാനുള്ള നീക്കം തടയുന്നതിെൻറ മറവിൽ കേരള എസ്റ്റേറ്റ് വില്ലേജിൽ നടപ്പാക്കുന്ന രജിസ്ട്രേഷൻ, പോക്കുവരവ് നിരോധനത്തിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിെൻറ ഭാഗമായി കഴിഞ്ഞദിവസം കേരളയിൽ വിപുലമായ കൺവെൻഷൻ നടത്തി. കൺവെൻഷൻ ജോജി കെ. അലക്സ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.പി. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. പി. ഉണ്ണിമാൻ, കെ. ഗോപാലകൃഷ്ണൻ, പി.കെ. കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച്ചു. സമരസമിതിയും രൂപവത്കരിച്ചു. ജൂലൈ 25ന് വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തും. എ.പി. അനിൽകുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് എന്നിവർ സംബന്ധിക്കും.
Next Story