Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 8:07 AM GMT Updated On
date_range 17 July 2017 8:07 AM GMTന്യൂനപക്ഷ വേട്ടക്കെതിരെ ബഹുജന സംഗമം നാളെ
text_fieldsbookmark_border
കരുവാരകുണ്ട്: ദലിത്- ന്യൂനപക്ഷ വേട്ടക്കെതിരെ മുസ്ലിം ലീഗ് നേതൃത്വത്തിൽ കരുവാരകുണ്ടിൽ ചൊവ്വാഴ്ച ബഹുജന സംഗമം നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കിഴക്കെത്തലയിൽ വൈകുന്നേരം അഞ്ചിന് നടക്കുന്ന സംഗമം മുസ്ലിം ലീഗ് ജില്ല ജന. സെക്രട്ടറി കെ.എൻ.എ. ഖാദർ ഉദ്ഘാടനം ചെയ്യും. ലീഗ് പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിക്കും. എം.എൽ.എ മാരായ എ.പി. അനിൽകുമാർ, അഡ്വ. എം. ഉമർ, പത്രപ്രവർത്തകൻ എ. സജീവൻ, ഇ. മൊയ്തീൻ ഫൈസി, ഫാദർ ഡൊമിനിക് തൂങ്കുഴി മറ്റു സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും. വാർത്ത സമ്മേളനത്തിൽ എൻ.കെ. അബ്ദുറഹ്മാൻ, പി. ഇമ്പിച്ചിക്കോയ തങ്ങൾ, കെ.പി.എം. ശരീഫ്, പി.സി. അബു, സലാം ഫൈസി, എം.കെ. മുഹമ്മദലി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story