Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:21 AM GMT Updated On
date_range 2017-07-16T13:51:22+05:30ഗൃഹനാഥൻ കിണറ്റിൽ മരിച്ച നിലയിൽ
text_fieldsകല്ലടിക്കോട്: ഇരുമ്പകചോലക്കടുത്ത് കൊടിക്കുന്ന് കുടിവെള്ള പദ്ധതിയുടെ കിണറിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരുമ്പകചോല പാണാട്ട് വീട്ടിൽ പരേതനായ ഫിലിപ്പിെൻറ മകൻ ജയിംസിനെയാണ് (ചാക്കോ ഫിലിപ്പ്- -64) മരിച്ച നിലയിൽ കാണപ്പെട്ടത്. അബദ്ധത്തിൽ കാൽ തെന്നി വീണതാണെന്ന് കരുതുന്നു. ശനിയാഴ്ച രാവിലെ വെള്ളമെടുക്കാൻ വന്നവരാണ് മൃതദേഹം കണ്ടത്. മണ്ണാർക്കാട്ട് നിന്ന് പൊലീസെത്തി. അഗ്നിശമന സേനയാണ് മൃതദേഹം പുറത്തെടുത്ത് താലൂക്കാശുപത്രിയിൽ എത്തിച്ചത്. മാതാവ്: ഏലിക്കുട്ടി ഫിലിപ്പ്. ഭാര്യ: സാലി. മക്കൾ: ജോസിഷ്, നിഷ. സഹോദരങ്ങൾ: ജോസഫ്, സെലിൻ സെബാസ്റ്റ്യൻ, തോമസ്, മേരി, ലില്ലിക്കുട്ടി, ലീലാമ്മ ജോർജ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ഇരുമ്പകചോല സെൻറ് സെബാസ്റ്റ്യൻ ചർച്ച് സെമിത്തേരിയിൽ. photo file kalladikode kinattil maricha james( chacko philip-64)
Next Story