Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവി.എച്ച്​.പി സംസ്ഥാന...

വി.എച്ച്​.പി സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്​ തുടക്കം

text_fields
bookmark_border
പാലക്കാട്: വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് കര്‍ണ്ണകി നഗര്‍ രാജരാജേശ്വരി കല്യാണ മണ്ഡപത്തില്‍ തുടക്കമായി. ശിവാനന്ദാശ്രമം മഠാധിപതി സ്വാമി നിത്യാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. എല്ലാ മതക്കാരും അവരവരുടെ മതത്തിലൂടെ പുരോഗമിക്കണമെന്നും മതം മാറ്റിയതുകൊണ്ട് രാജ്യത്തിന് പുരോഗതിയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ എസ്.ജെ.ആർ. കുമാര്‍ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി മഹാവീര്‍സിങ്, ക്ഷേത്രീയ സെക്രട്ടറി കെ.എൻ. വെങ്കിടേഷ്, വര്‍ക്കിങ് പ്രസിഡൻറ് ബി.ആർ. ബാലരാമന്‍, ദയാനന്ദാശ്രമം മഠാധിപതി സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, സ്വാമി പ്രേമാനന്ദ, സ്വാമി ചിത്ഭവാനന്ദ, വിഎച്ച്.പി സംസ്ഥാന വൈസ് പ്രസിഡൻറുമാരായ പി.കെ. ഭാസ്‌കരൻ, വി.ആര്‍. രാജശേഖരന്‍, ടി. രാജശേഖരൻ, സരള എസ്. പണിക്കർ, വി. മോഹനന്‍, ഐ.ബി. ശശി, പി.ജി. കണ്ണൻ, എം.വി. വിജയകുമാര്‍, പി. സതീഷ്‌മേനോന്‍, എ.സി. ചെന്താമരാക്ഷന്‍, പി.ആര്‍. കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ബാലന്‍ പൂതേരി എഴുതിയ 'തളിക്ഷേത്രവും ഹൈന്ദവ നവോത്ഥാനവും' പുസ്തകം പ്രകാശനം ചെയ്തു. കെ.ഇ. കൃഷ്ണന്‍ എമ്പ്രാന്തിരി, കെ.കെ. സൂര്യനാരായണന്‍, എ.വി. ബാലന്‍, കോങ്ങാട് മധു, സദാനന്ദന്‍ കൊട്ടേക്കാട് എന്നിവരെ ആദരിച്ചു. ഗോപൂജയോടെയാണ് സമ്മേളനത്തിന് തുടക്കമായത്. pg1 വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം സ്വാമി നിത്യാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story