Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസെൻകുമാറിനെതിരെ...

സെൻകുമാറിനെതിരെ കേസെടുത്തത് ധീരമായ നടപടി

text_fields
bookmark_border
മലപ്പുറം: മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ മുൻ പൊലീസ് മേധാവി സെൻകുമാറിനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുക്കാനുള്ള തീരുമാനം മതേതര കേരളത്തി​െൻറ അഭിമാനം ഉയർത്തിപ്പിടിക്കുന്നതും ധീരവുമായ നടപടിയാണെന്ന് എൻ.സി.പി ന്യൂനപക്ഷ വകുപ്പ് ജില്ല നേതൃയോഗം വിലയിരുത്തി. ദിലീപ് കേസിലും ഇപ്പോൾ സെൻകുമാറി​െൻറ വിഷയത്തിലും സർക്കാർ സ്വീകരിച്ച നടപടി കേരളീയ സമൂഹത്തിന് മാതൃകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ല ചെയർമാൻ അബുലൈസ് തേഞ്ഞിപ്പലം അധ്യക്ഷത വഹിച്ചു. പി.പി.എ. ബഷീർ, പി. മരക്കാരുട്ടി, ഷാഫി ഒഴൂർ, മെഹറലി വെട്ടം, മലയിൽ പ്രഭാകരൻ, ഷംസു പുതിയിരുത്തി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story