Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:15 AM GMT Updated On
date_range 2017-07-16T13:45:20+05:30വിദേശമദ്യം കഴിച്ച് ചികിത്സയിലിരുന്ന നാലുപേരിൽ ഒരാൾ മരിച്ചു
text_fieldsചിറ്റൂർ (പാലക്കാട്): വിദേശമദ്യം കഴിച്ച് അവശനിലയിൽ പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലിരുന്ന നാലുപേരിൽ ഒരാൾ മരിച്ചു. കൊഴിഞ്ഞാമ്പാറ അഞ്ചാംമൈൽ സ്വദേശി പഴനിസ്വാമിയുടെ മകൻ കാർത്തികേയനാണ് (36) ശനിയാഴ്ച രാവിലെ മരിച്ചത്. മൂന്നുപേരെ തൃശൂർ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർത്തികേയനെയും കൊഴിഞ്ഞാമ്പാറ പെരുമ്പാറച്ചള്ള ആനന്ദ് (36), മണിമുത്തു നഗറിൽ ജഗദീഷ് (36), ഗോപാലപുരം താവളത്തിലെ മുരുകൻ (40) എന്നിവരെയും വെള്ളിയാഴ്ച രാത്രിയാണ് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത്: വ്യാഴാഴ്ച ഉച്ചയോടെ മേനോൻപാറയിലെ വിദേശമദ്യ വിൽപനശാലയിൽനിന്ന് അരലിറ്റർ വാങ്ങിയ ആനന്ദ് വൈകീട്ട് വീട്ടിൽവെച്ച് മദ്യപിച്ചു. പെയിൻറിൽ കലർത്തുന്ന ടിന്നർ, വീര്യം കൂട്ടാൻ മദ്യത്തിൽ കലർത്തിയിരുന്നു. കുപ്പിയിൽ കുറച്ച് ബാക്കിവെച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ ഏഴോടെ സുഹൃത്തുക്കൾ വീട്ടിലെത്തുമ്പോൾ ആനന്ദ് എഴുന്നേറ്റിരുന്നില്ല. ബാക്കിയുണ്ടായിരുന്ന മദ്യം സുഹൃത്തുക്കളായ മൂന്നുപേരും ആനന്ദറിയാതെ കഴിച്ചു. ആനന്ദിെൻറ വീട്ടിലുണ്ടായിരുന്ന മറ്റൊരു സുഹൃത്താണ് ഇവർക്ക് മദ്യം നൽകിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോഴാണ് ആനന്ദ് മദ്യം കഴിച്ച് അബോധാവസ്ഥയിലാണെന്നറിയുന്നത്. നാലുപേെരയും ഉടൻ ആശുപത്രിയിലെത്തിച്ചു. മൊഴി പൂർണമായി ലഭിച്ചില്ലെന്നും അന്വേഷണത്തിന് ശേഷമേ അന്തിമ നിഗമനത്തിലെത്താനാകൂവെന്നും കൊഴിഞ്ഞാമ്പാറ എസ്.ഐ എസ്. സജികുമാർ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഈശ്വരിയാണ് കാർത്തികേയെൻറ മാതാവ്. സഹോദരങ്ങൾ: അംശവേണി, മീനാക്ഷി. pg2 കാർത്തികേയൻ
Next Story