Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:13 AM GMT Updated On
date_range 2017-07-16T13:43:00+05:30കാടാമ്പുഴയിലെ നടപ്പുര ഭക്തജനങ്ങൾക്ക് സമർപ്പിച്ചു
text_fieldsകാടാമ്പുഴ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ നടപ്പുര (ചോറൂൺ) ഭക്തജനങ്ങൾക്ക് സമർപ്പിച്ചു. മൂന്നുകോടി രൂപ ചെലവിൽ നടപ്പുര നിർമിച്ച ശോഭ ഗ്രൂപ് ചെയർമാൻ പി.എൻ.സി. മേനോൻ ഉദ്ഘാടനം നിർവഹിച്ചു. മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് സജീവ് മാറോളി അധ്യക്ഷത വഹിച്ചു. എ.ആർ. കുട്ടി, ദേവസ്വം കമീഷണർ കെ. മുരളി, എക്സിക്യൂട്ടീവ് ഓഫിസർ ടി.സി. ബിജു, മാനേജർ അച്യുതവാര്യർ, സൂപ്രണ്ട് എൻ.വി. മുരളീധരൻ, എൻജിനീയർ വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. അണ്ടലാടി പരമേശ്വരൻ നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകി. വേഴപ്പറമ്പ് പരമേശ്വരൻ നമ്പൂതിരിപ്പാടാണ് നിർമാണപ്രവൃത്തികൾക്ക് നേതൃത്വം നൽകിയത്. പടം / കാടാമ്പുഴയിൽ നടപ്പുര സമർപ്പണം ശോഭ ഗ്രൂപ് ചെയർമാൻ പി.എൻ.സി. മേനോൻ നിർവഹിക്കുന്നു
Next Story