Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:13 AM GMT Updated On
date_range 16 July 2017 8:13 AM GMTലൈഫ് മിഷന് ഗുണഭോക്തൃ സര്‍വേ പട്ടിക പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
ലൈഫ് മിഷന് ഗുണഭോക്തൃ സര്‍വേ പട്ടിക പ്രസിദ്ധീകരിച്ചു തിരുവനന്തപുരം: ലൈഫ് മിഷന് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് കുടുംബശ്രീ നടത്തിയ സര്‍വേ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ കരട് ഗുണഭോക്തൃ പട്ടിക യൂസർനെയിം, പാസ്വേഡ് എന്നിവ ഉപയോഗിച്ച് www.lifemission.org.in എന്ന സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. കരട് പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ സമിതികള്‍ പരിശോധിച്ച് അനര്‍ഹരെ ഒഴിവാക്കി ഇൗ മാസം 30ന് പ്രസിദ്ധപ്പെടുത്തും. ഇതു സംബന്ധിച്ച ആക്ഷേപങ്ങള്‍ രണ്ടു ഘട്ടങ്ങളിലായി പരിശോധിച്ച്, പട്ടിക ആഗസ്റ്റ് 31ന് പുനഃപ്രസിദ്ധീകരിക്കും. സെപ്റ്റംബര്‍ ഒന്നു മുതല്‍ 20 വരെ കാലയളവില്‍ പ്രത്യേക ഗ്രാമസഭ/വാര്‍ഡ് സഭ കൂടി അംഗീകരിക്കുന്ന പട്ടിക ഭരണസമിതികള്‍ അംഗീകരിച്ച് അന്തിമ ഗുണഭോക്തൃ പട്ടിക 25ന് പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story