Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:11 AM GMT Updated On
date_range 2017-07-16T13:41:22+05:30മക്കയിൽ അപകടത്തിൽ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം തിരിച്ചറിഞ്ഞു
text_fieldsജിദ്ദ: മലപ്പുറം ജില്ലയിലെ കക്കാട് സ്വദേശി മാളിയേക്കൽ സെയ്തലവിയുടെ (52) മൃതദേഹം മക്കയിലെ അൽ നൂർ ഹോസ്പ്പിറ്റൽ മോർച്ചറിയിൽ ബന്ധുക്കൾ തിരിച്ചറിഞ്ഞു. റമദാൻ 12.ന് മക്ക ജിദ്ദ എക്സ്പ്രസ് ഹൈെവയിൽ വാഹനാപകടത്തിൽ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചു എന്നാണ് രേഖയിലുള്ളത്. വിവരമറിഞ്ഞെത്തിയ ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പരേതനായ മൂസയുടെ മകനാണ് സെയ്തലവി. ജിദ്ദയിലെ റുവൈസിലായിരുന്നു ജോലി. അൽഖുംറ എന്ന സ്ഥലത്തും ജോലി ചെയ്തിരുന്നു. 24 വർഷമായി ജിദ്ദയിലുള്ള സെയ്തലവി ഒരു വർഷം മുമ്പാണ് നാട്ടിൽ പോയി വന്നത്. കഴിഞ്ഞ ജൂൺ ആറിനാണ് വീട്ടിലേക്ക് അവസാനമായി ഫോൺ ചെയ്തത്. നാട്ടിലേക്ക് വരികയാണെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ഒരു വിവരവുമില്ലായിരുന്നു. ഇഖാമ പുതുക്കിയിട്ടില്ലായിരുന്നു. പൊതുമാപ്പുമായി ബന്ധപ്പെട്ട് ഷുമൈസി ക്യാമ്പിൽ പോയപ്പോഴാണ് അപകടം സംഭവിച്ചത് എന്നാണ് കരുതുന്നതെന്ന് ബന്ധു പറഞ്ഞു. വാഹനമിടിച്ചാണ് മരണം. കാണാതായത് സംബന്ധിച്ച് ബന്ധുക്കൾ ജിദ്ദയിലെ കോൺസുലേറ്റിൽ ദിവസങ്ങൾക്ക് മുമ്പ് പരാതി നൽകിയിരുന്നു. നാട്ടുകാരും ബന്ധുക്കളും കെ.എം.സി.സി നേതാക്കളും നടത്തിയ തെരച്ചിലിനെ തുടർന്നാണ് വിവരം ലഭിച്ചത്. സുബൈദയാണ് ഭാര്യ: മക്കൾ: ഷറഫുദ്ദീൻ, ഷാഫി 'സഫ്വാൻ, ഷിബിലി. സഹോദരങ്ങൾ: അബ്ദുറഹ്മാൻ കുട്ടി, അബ്ദുസമദ്, സൈനബ, മറിയാമു, സുബൈദ, അയിഷാബി. നടപടികൾ പൂർത്തിയാക്കി മയ്യിത്ത് മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. soudi death saithalavi
Next Story