Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചെര്‍പ്പുളശ്ശേരിയിലെ...

ചെര്‍പ്പുളശ്ശേരിയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ശുദ്ധജല വിതരണം മുടങ്ങുന്നു

text_fields
bookmark_border
ചെര്‍പ്പുളശ്ശേരി: മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങിയിട്ട് ദിവസങ്ങളായി. മഴക്കാലത്തും തുള്ളിവെള്ളം ലഭിക്കാത്ത അവസ്ഥയാണ് പ്രദേശവാസികൾക്ക്. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതാണ് കാരണം. കാറല്‍മണ്ണ സി.സി.എസ്.ടി കോളജിനടുത്ത പ്രധാന പൈപ്പ് പൊട്ടിയിട്ട് ദിവസങ്ങളായി. കാഞ്ഞിരപ്പുഴ ബൈപാസ് റോഡിലും പൈപ്പ് പൊട്ടി ജലം പാഴാവാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. പൊട്ടിയ പൈപ്പ് നന്നാക്കിയതിന് ശേഷവും പൊട്ടുകയാണ്. മര്‍ദം താങ്ങാനാവാത്തതാണ് കാരണം. മഴ പെയ്ത് പമ്പിങ്ങിന് വെള്ളമുണ്ടെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് ഇപ്പോഴും വെള്ളം കിട്ടാക്കനിയാണ്. ഇതു പരിഹരിക്കാന്‍ വേണ്ട സത്വര നടപടി തുടങ്ങിയിട്ടുമില്ല. പമ്പിങ് നടത്തുന്ന വെള്ളത്തില്‍ 40 ശതമാനവും ഇത്തരത്തില്‍ പാഴാവുകയാണ്. പന്നിയംകുര്‍ശ്ശി പ്രദേശവാസികളാണ് ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. മഴക്കാലത്തും വാട്ടർ അതോറിറ്റി ഓഫിസിലേക്ക് കുടിവെള്ളത്തിനുവേണ്ടി സമരം നടത്തേണ്ട അവസ്ഥയിലാണിവർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story