Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 12:09 PM GMT Updated On
date_range 15 July 2017 12:09 PM GMTഒറ്റപ്പാലം താലൂക്ക് ആശുപത്രി ഡയാലിസിസ് യൂനിറ്റിന് 26 ലക്ഷം അനുവദിച്ചു
text_fieldsbookmark_border
ഒറ്റപ്പാലം താലൂക്ക് ആശുപത്രി ഡയാലിസിസ് യൂനിറ്റിന് 26 ലക്ഷം അനുവദിച്ചു ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് യൂനിറ്റ് വിപുലീകരിക്കാനും 26 ലക്ഷം രൂപ അനുവദിച്ചതായി എം.ബി. രാജേഷ് എം.പി വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി സെപ്റ്റംബർ പകുതിയോടെ ഉദ്ഘാടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ക്യാപ്റ്റൻ ലക്ഷ്മിയുടെ പേരിൽ പ്രവർത്തനം നടത്തുന്ന ഡയാലിസിസ് യൂനിറ്റിൽ കൂടുതൽ രോഗികൾ എത്തുന്ന സാഹചര്യത്തിൽ അവരുടെ ആവശ്യം പരിഗണിച്ചാണ് വിപുലീകരണം. യൂനിറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിെൻറ മുകൾനില കേന്ദ്രീകരിച്ചാണ് വിപുലീകരണം നടത്തുക. രണ്ടു ഡയാലിസിസ് മെഷീനുകളാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുകയെന്നും രാജേഷ് പറഞ്ഞു. നഗരസഭ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story