Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 12:09 PM GMT Updated On
date_range 2017-07-15T17:39:58+05:30വി.എച്ച്.പി പ്രതിനിധി സമ്മേളനത്തിന് തുടക്കമായി
text_fieldsപാലക്കാട്: വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ഞായറാഴ്ച വൈകീട്ട് അവസാനിക്കും. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 600ഓളം പ്രതിനിധികൾ മേലാമുറി കർണകി നഗർ രാജരാജേശ്വരി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും. ആദ്യദിനമായ വെള്ളിയാഴ്ച പ്രതിനിധികളുടെ രജിസ്ട്രേഷൻ മാത്രമാണ് നടന്നത്. ശനിയാഴ്ച രാവിലെ നടക്കുന്ന ഗോപൂജയോടെയാണ് സമ്മേളന നടപടികൾ ആരംഭിക്കുക. രാവിലെ ഒമ്പതിന് വി.എച്ച്.പി കേന്ദ്രീയ സെക്രട്ടറി മഹാവീർസിങ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് എസ്.ജെ.ആർ. കുമാർ അധ്യക്ഷത വഹിക്കും. ചടങ്ങിൽ കലാസാംസ്കാരിക, കാർഷിക, പരിസ്ഥിതി മേഖലകളിൽ മികവ് തെളിയിച്ച പ്രവർത്തകരെ ആദരിക്കും. ഉച്ചക്ക് ശേഷം നടക്കുന്ന ചടങ്ങിൽ അയോധ്യയിലേക്ക് പോയ കർസേവകരെ ആദരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഞായറാഴ്ച സമ്മേളന പ്രമേയങ്ങൾ അവതരിപ്പിക്കും.
Next Story