Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 12:09 PM GMT Updated On
date_range 2017-07-15T17:39:58+05:30അന്തർസംസ്ഥാന മോഷണ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ
text_fieldsആലത്തൂർ (പാലക്കാട്): കേരള, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മൂന്നംഗ സംഘത്തിലെ പ്രധാനിയും കോയമ്പത്തൂർ, ചെന്നൈ ബോംബ് സ്ഫോടന കേസിലെ പ്രതിയുമായിരുന്ന കാജാ ഹുസൈൻ (37) പിടിയിലായി. കൊല്ലങ്കോട് പോത്തമ്പാടം നാല് സെൻറ് കോളനി സ്വദേശിയായ ഇയാൾ വെള്ളിയാഴ്ചയാണ് ആലത്തൂർ പൊലീസിെൻറ പിടിയിലായത്. പ്രതി കുതറി ഓടാൻ ശ്രമിക്കുന്നതിനിടെ സി.പി.ഒ സുനിൽകുമാറിെൻറ കൈക്ക് പരിക്കേറ്റു. കൂട്ടുപ്രതികളായ കോയമ്പത്തൂർ ഉക്കടം റോയൽ നഗറിൽ അബ്ബാസ് (39), കോയമ്പത്തൂർ സ്വദേശിയും കഴിഞ്ഞ പത്ത് വർഷമായി മുടപ്പല്ലൂരിൽ താമസക്കാരനുമായ റഫീക്ക് (40) എന്നിവരെ ജൂൺ 26ന് പിടികൂടിയിരുന്നു. അന്ന് കാജാഹുസൈൻ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തമിഴ്നാട്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലായി നിരവധി കേസുകളാണ് ഇദ്ദേഹത്തിെൻറ പേരിലുള്ളത്. ഒറ്റപ്പാലം, പുതുനഗരം, ആലത്തൂർ തുടങ്ങിയ സ്റ്റേഷൻ പരിധികളിലെ വിവിധ സ്ഥലങ്ങളിൽ ഇവർ മോഷണം നടത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. നിലവിൽ ഒമ്പത് കേസുകളാണ് ഇദ്ദേഹത്തിെൻറ പേരിലുള്ളത്. ജൂൺ ആറിന് മേലാർകോട് കല്ലമ്പാട് ബാലമാധവത്തിൽ റിട്ട. അധ്യാപിക ആനന്ദത്തിെൻറ വീട്ടിൽ നിന്നും 76,000 രൂപയും രണ്ടരപ്പവനും മേയ് 26ന് ഒറ്റപ്പാലം പാലപ്പുറം പള്ളത്ത് വീട്ടിൽ ദിലീപ് കുമാറിെൻറ വീട്ടിൽനിന്നും മൂന്നുലക്ഷം രൂപയും മൊബൈൽ ഫോണും വാച്ചും വെമ്പല്ലൂർ ചെരിപ്പിടാം പാറയിലെ അബ്ദുൽ ഹക്കീമിെൻറ ഭാര്യ സുജന ഭാനുവിെൻറ വീട്ടിൽനിന്ന് ജൂൺ അഞ്ചിന് 34 പവനും പുതിയങ്കത്തെ റിട്ട. കോ-ഓപറേറ്റിവ് ഇൻസ്പെക്ടർ മുരളീധരെൻറ വീട്ടിൽനിന്ന് രണ്ട് വാച്ചും സാരികളും മോഷ്ടിച്ച കേസുകളിലും പ്രതികളാണിവർ. പൂട്ട് തകർക്കുന്നതിൽ വിദഗ്ധനാണ് കാജാഹുസൈൻ. രണ്ടുമാസം മുമ്പാണ് ഇയാൾ തമിഴ്നാട്ടിൽനിന്ന് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. റഫീക്കിെൻറ ഒമ്നിയിലും അബ്ബാസിെൻറ ബൈക്കിലും കറങ്ങി നടന്ന് പൂട്ടിയിട്ട വീടുകൾ നോക്കിയാണ് രാത്രി മോഷണം നടത്തുന്നത്. കഴിഞ്ഞദിവസം ആലത്തൂർ ടൗണിലെ ജ്വല്ലറിയിൽ സ്വർണം വിൽക്കാൻ വന്നപ്പോഴാണ് കൂട്ടുപ്രതികൾ പിടിയിലായത്. വെമ്പല്ലൂരിലെ വീട്ടിൽനിന്ന് മോഷ്ടിച്ച 16 പവൻ ഇവരിൽനിന്ന് അന്ന് പൊലീസ് കണ്ടെടുത്തു. മോഷണം നടത്തിയ സ്വർണാഭരണങ്ങൾ മിക്കതും കണ്ടെടുക്കാൻ കഴിഞ്ഞതായി പൊലീസ് പറഞ്ഞു. ആലത്തൂർ ഡിവൈ.എസ്.പി വി.എസ്. മുഹമ്മദ് കാസിം, സി.ഐ കെ.എ. എലിസബത്ത്, എസ്.ഐ അനീഷ് അന്വേഷണ സംഘത്തിലെ സുനിൽ കുമാർ, കൃഷ്ണദാസ്, സൂരജ് ബാബു, ഷബീബ്, രാമസ്വാമി, രാജീവ് എന്നിവർ ആഴ്ചകളായി നടത്തിയ ശ്രമത്തിനൊടുവിൽ തന്ത്രപരമായാണ് കാജാഹുസൈനെ പിടികൂടിയത്.
Next Story